ADVERTISEMENT

വൈക്കം ∙ താലൂക്ക് ആശുപത്രിയിൽ പുതിയതായി നിർമിച്ച അമ്മയും കുഞ്ഞും ആശുപത്രിയുടെ വാൾ ടൈൽ അടർന്നു വീണു. ഇന്നലെ രാവിലെയാണ് സംഭവം. ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നതിനു മുന്നിൽ താഴത്തെ നിലയിലും 5–ാം നിലയിലുള്ള ടൈലുകളാണ് അടർന്നു വീണത്. മാസങ്ങൾക്ക് മുൻപ് നാലാം നിലയിലും ടൈലുകൾ അടർന്നു വീണിരുന്നു. നിർമാണത്തിലെ പിഴവാണെന്ന ആരോപണം ശക്തമാണ്.

വൈക്കം താലൂക്ക് ആശുപത്രിയുടെ ലിഫ്റ്റിനു സമീപം താഴത്തെ 
നിലയിൽ അടർന്നു വീണ വാൾ ടൈൽസ് ജീവനക്കാർ നീക്കം 
ചെയ്യുന്നു.
വൈക്കം താലൂക്ക് ആശുപത്രിയുടെ ലിഫ്റ്റിനു സമീപം താഴത്തെ നിലയിൽ അടർന്നു വീണ വാൾ ടൈൽസ് ജീവനക്കാർ നീക്കം ചെയ്യുന്നു.

താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിനായി പഴയ കെട്ടിടം പൊളിച്ചതോടെ അമ്മയും കുഞ്ഞും ആശുപത്രിക്കായി 32കോടിയോളം ചെലവഴിച്ച് നിർമിച്ച 6നില കെട്ടിടത്തിലാണ് താലൂക്ക് ആശുപത്രി പ്രവർത്തിക്കുന്നത്. അവശത അനുഭവിക്കുന്ന രോഗികളുമായി എപ്പോഴും ലിഫ്റ്റിലാണ് മുകളിലേക്കു കയറുന്നതും താഴേക്ക് ഇറങ്ങുന്നതും. ടൈൽ വീഴുന്ന സമയത്ത് ലിഫ്റ്റിനു സമീപം ആരും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

വലിയ ശബ്ദത്തോടെയാണ് ടൈൽസ് അടർന്നു വീണത്. ആദ്യം ഒന്നു ഭയന്നുപോയി പിന്നീടാണ് ടൈൽസ് അടർന്നു വീണതാണെന്നു മനസ്സിലായത്. സമീപത്തെ മറ്റ് ടൈലുകളും അടർന്നു വീഴുമോ എന്ന ആശങ്കയുണ്ടെന്നും ആശുപത്രിയിൽ ചികിത്സ തേടി എത്തിയ രോഗികൾ പറഞ്ഞു. മുകളിലേക്കു കയറാൻ നിർമിച്ചിരിക്കുന്ന ചവിട്ടു പടിയുടെയും ടൈലുകൾ മിക്കതും ഇളകിയ അവസ്ഥയിലാണെന്നും ഇവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com