ADVERTISEMENT

ഏറ്റുമാനൂർ ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം നിർമിക്കുന്ന ജില്ലയിലെ ആദ്യ തുരങ്കപ്പാതയുടെ നിർമാണോദ്ഘാടനം 11നു നടക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും ജീവനക്കാർക്കുമെല്ലാം റോഡ് മുറിച്ചു കടക്കുവാൻ സുരക്ഷിതമായൊരു മാർഗം എന്ന നിലയിലാണ് തുരങ്കപ്പാത നിർമിക്കുന്നത്. 

ജോലികൾ യുദ്ധകാലടിസ്ഥാനത്തിൽ

ആർക്കും  ഒരു തടസ്സവും ഉണ്ടാകാത്ത നിലയിൽ ശാസ്ത്രീയവും യുദ്ധകാലടിസ്ഥാനത്തിലുമാകും പണികൾ നടത്തുക. അടിപ്പാതയിൽ മുഴുവൻ സമയവും സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യമുണ്ടാകും. ഫാൻ, ബൾബുകൾ എന്നിവ മുഴുവൻ സമയവും പ്രവർത്തിപ്പിക്കും. വായു സഞ്ചാരത്തിനായി പ്രത്യേക സംവിധാനം ഒരുക്കും. സിസിടിവി ക്യാമറ നിരീക്ഷണമുണ്ടാകും. ഇരുകവാടങ്ങളും ആവശ്യമെങ്കിൽ പൂട്ടാനായി ഇരുമ്പു വാതിലുകൾ നിർമിക്കും. സ്റ്റാൻഡിൽ ഇറങ്ങി റോഡ് കടക്കാതെ അടിപ്പാതയിലൂടെ ആശുപത്രി വളപ്പിലേക്കു പ്രവേശിക്കാനുമാകും.

ആശുപത്രിയുടെ പ്രധാന പ്രവേശന കവാടത്തിനും പിഎംആർ ബിൽഡിങ്ങിനും ഇടയിലുള്ള പത്തടി താഴ്ചയുള്ള ഭാഗത്താണ് അടിപ്പാതയുടെ തുടക്കം. റോഡിന് അടിയിലൂടെ പ്രൈവറ്റ് ബസ് സ്റ്റ‌ാൻഡിന്റെ പിൻവശത്ത് അവസാനിക്കും. മന്ത്രി വി.എൻ.വാസവൻ, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ എന്നിവരുടേതാണ് ആശയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com