ADVERTISEMENT

കോട്ടയം∙  ഇലഞ്ഞി.വിഗ് നിർമാണത്തിന് മുടി നൽകാൻ സമ്മതപത്രം നൽകിയും വനിത ജീവനക്കാരെ ഉൾപ്പെടെ ആദരിച്ചും വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൽ വനിതാദിനം ആചരിച്ചു.  ഇതോടനുബന്ധിച്ചു നടത്തിയ സെമിനാർ  കെ.എം മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച് അധ്യക്ഷ  നിഷ ജോസ്.കെ മാണി ഉദ്ഘാടനം ചെയ്തു.പതിനൊന്നോളം വനിതകൾ വിഗ് നിർമാണത്തിന് മുടി നൽകാൻ സമ്മതപത്രം നൽകി.തുടർന്ന് എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ കവിതാ പാരായണത്തിന് 'എ' ഗ്രേഡ് നേടിയ അൻസു മരിയ സാജു, ടിവി ഷോ താരം ആദിത്യ ചന്ദ്രകുമാർ,

എംജി യൂണിവേഴ്സിറ്റി ചെസ്സ് ചാംപ്യൻ തേവര എസ് എച്ച് കോളജ് വിദ്യാർഥി സാന്ദ്ര സജീവ്, ഐ ഇ ഇ ഇ -ഫോട്ടോണിക് സൊസൈറ്റി ഗ്ലോബൽ സ്ട്രാറ്റജി റപ്രസന്റേറ്റീവ് ആയി തെരഞ്ഞെടുക്കപ്പെട്ട വിസാറ്റ് എൻജിനിയറിങ് കോളജ് അസി.പ്രഫ. നെയ്‌മ നാസർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാഥികളെയും വനിതാ അധ്യാപകരെയും ആദരിച്ചു.ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്  പ്രീതി അനിൽ,എൽസാ ജോസഫ് ,കോളജ് വൈസ് ചെയർപേഴ്സൺ സി.സ്നേഹ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com