ADVERTISEMENT

മാഞ്ഞൂർ ∙ കുറുപ്പന്തറ - മാഞ്ഞൂർ സൗത്ത് –നീണ്ടൂർ റോഡിൽ സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ ഈ ഭാഗത്ത് 150 മീറ്റർ നീളത്തിൽ റോഡ് ഉയർത്തി ടൈൽ വിരിച്ച് നവീകരിക്കും. നവീകരണത്തിനും റോഡിന്റെ റീ ടാറിങ് നടപ്പാക്കുന്നതിനും 30 ലക്ഷം രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.  കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിനും ഇരുവേലി പാലത്തിനും സമീപത്തായി റോഡ് ചെളിക്കുഴിയായി മാറുകയും സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാവുകയും ചെയ്തിരുന്നു. 

ഈ ഭാഗം അപകടമേഖലയായി മാറിയിരുന്നു. കുറുപ്പന്തറയിൽ നിന്ന് നീണ്ടൂരിലേക്കുള്ള റോഡിന്റെ തുടക്കഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ ഒരടി ഉയർത്തി റോഡ് നിർമിക്കും. കുറുപ്പന്തറ മാഞ്ഞൂർ സൗത്ത് റോഡിൽ റോഡ് റീ ടാറിങ് നടത്താനുള്ള നടപടിയും ഇതോടൊപ്പം സ്വീകരിച്ചിട്ടുണ്ട്. 

റോഡ് ഉയർത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്ക് മോൻസ് ജോസഫ്  തുടക്കം കുറിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലൂക്കോസ് മാക്കിൽ, ജനപ്രതിനിധികളായ ആൻസി മാത്യു, സുനു ജോർജ്, സി.എം. ജോർജ്, ലിസി ജോസ്, ബിനു സക്കറിയ, സാലിമ്മ ജോളി, ജയ്‌നി തോമസ്, ടോമി കാറുകുളം എന്നിവർ പങ്കെടുത്തു.

ഗതാഗതം  നിരോധിച്ചു
കുറുപ്പന്തറ - മാഞ്ഞൂർ സൗത്ത് –നീണ്ടൂർ റോഡിൽ കുറുപ്പന്തറ സിഎച്ച്സിക്ക് സമീപം ടൈലിങ് ജോലികൾ നടക്കുന്നതിനാൽ ഇന്നു മുതൽ  27 വരെ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com