ADVERTISEMENT

ശബരിമല വിമാനത്താവള നിർമാണ സ്ഥലത്തെ 856.39 ഏക്കർ സ്ഥലം ഹരിതാഭമാക്കി മാറ്റും. നിർമാണ സ്ഥലത്തുനിന്ന് വെട്ടിമാറ്റുന്ന വൃക്ഷങ്ങൾക്കു പകരമായി വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചും നിർമാണ ഘട്ടത്തിലെ പരിസ്ഥിതി ആഘാതം കുറയ്ക്കുമെന്നും പരിസ്ഥിതി ആഘോത പഠന റിപ്പോർട്ടിൽ പറയുന്നു.

എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമാണത്തിനു ലഭ്യമായ ഭൂമിയുടെ 33 % സ്ഥലത്ത് ഹരിത കവർ വികസിപ്പിക്കാൻ ഉപയോഗിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്. വിമാനത്താവള നിർമാണ സ്ഥലത്തെ 856.39 ഏക്കർ സ്ഥലം ഇത്തരത്തിൽ ഹരിതാഭമാക്കി മാറ്റും. നിർമാണ സ്ഥലത്തുനിന്ന് വെട്ടിമാറ്റുന്ന വൃക്ഷങ്ങൾക്കു പകരമായി വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചും നിർമാണ ഘട്ടത്തിലെ പരിസ്ഥിതി ആഘാതം കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

വിമാനത്താവളം ഇങ്ങനെ
∙പദ്ധതി മൂലധനം– 3973 കോടി രൂപ
∙ നിർമാണം 2 ഘട്ടങ്ങളിൽ
∙ ആകെ വിസ്തൃതി– 2569.59 ഏക്കർ
∙ എയറോഡ്രോം– 856. 47 ഏക്കർ
∙ റൺവേ– 3.5 കിലോമീറ്റർ നീളം, 45 മീറ്റർ വീതി
∙ പാസഞ്ചർ ടെർമിനൽ– 50,000 ച. മീറ്റർ കെട്ടിടം.
∙ കാർഗോ ടെർമിനൽ– 15,000 ചതുരശ്ര മീറ്റർ കെട്ടിടം
∙ പ്രതീക്ഷിക്കുന്ന യാത്രക്കാർ– 2.45 ദശലക്ഷം (2029 –30), 6.42 ദശലക്ഷം (2049–50)
∙ ഇന്ധന സംഭരണി– 3000 ഘനമീറ്റർ ഇന്ധന സംഭരണ ശേഷിയുള്ള സംഭരണ കേന്ദ്രം (ഒരാഴ്ചത്തെ പ്രവർത്തനത്തിന് ഇത്രയും ഇന്ധനം വേണമെന്നാണു കണക്ക്)

മറ്റ് നടപടികൾ
∙അഗ്നിരക്ഷാസേന നിലയം സ്ഥാപിക്കും.
∙ വിമാനത്താവളത്തിലേക്കുള്ള റോഡുകൾ രണ്ടുവരി ഗതാഗതത്തിന് സജ്ജമാക്കും.
∙ കറിക്കാട്ടുർ റിസർവ് ഫോറസ്റ്റ് ഭാഗങ്ങളിൽ ശബ്ദതടസ്സങ്ങൾ സ്ഥാപിക്കും.
∙ വിമാനത്താവളത്തിന് ആവശ്യമായ പരിധി വരെ സോളർ ഫാം സ്ഥാപിക്കണം. റൂഫ് ടോപ്പ് സോളർ ഫാമും പരിഗണിക്കും. ആകെ 30 മെഗാവാട്ട് ശേഷിയുള്ള സോളർ ഫാമിന് ശുപാർശ.
∙ നിർമാണ സ്ഥലത്തെ ശബ്ദ മലിനീകരണം തടയാൻ നിർമാണ ഉപകരണങ്ങൾ സൈലൻസറുകൾ സ്ഥാപിക്കും.
∙ പൊടിശല്യവും തടയാൻ വെള്ളം തളിക്കും. മലിന ജലം ശുദ്ധീകരിച്ച് ഇതിനായി ഉപയോഗിക്കും.
∙  നിർമാണ സ്ഥലത്തു സ്വാഭാവിക ഓവുചാലുകൾ നിലനിർത്തും.

ഭൂമി ഏറ്റെടുക്കൽ ബാധിക്കുന്നത്
∙ എസ്റ്റേറ്റിന് പുറത്തുള്ളവർ– 362 കുടുംബങ്ങൾ (1441 പേർ)
∙  എസ്റ്റേറ്റിന് ഉള്ളിലുള്ളവർ– 221 കുടുംബങ്ങൾ (875 പേർ)
∙  ഏറ്റെടുക്കേണ്ട വീടുകൾ– 149 കോൺക്രീറ്റ് മേൽക്കൂരയുള്ള വീടുകൾ, 74 ഷീറ്റ് മേഞ്ഞ വീടുകൾ, 30 ടൈൽ പതിച്ച വീടുകൾ എന്നിവ പൂർണമായും കോൺക്രീറ്റ് മേൽക്കൂരയുള്ള 6 വീടുകൾ. ഷീറ്റുമേഞ്ഞ ഒരു വീട് എന്നിവ ഭാഗികമായും. 
എസ്റ്റേറ്റിനു പുറത്ത്, 6 വാണിജ്യ കെട്ടിടങ്ങൾ, 98 റസിഡൻഷ്യൽ കെട്ടിടങ്ങൾ,117 കിണറുകൾ.
∙  പഞ്ചതീർഥ പരാശക്തി സ്ഥാനം, പൂവൻപാറ മല ക്ഷേത്രം, സെന്റ് തോമസ് എക്യുമെനിക്കൽ ചർച്ച്, ഹിദായത്തുൽ ഇസ്‌ലാം ജമാഅത്ത്, സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കുരിശടി, സെന്റ് ജോസഫ് പള്ളി എന്നീ 6 മത കേന്ദ്രങ്ങളെയും നോയൽ മെമ്മോറിയൽ സ്കൂളിനെയും ഭൂമി ഏറ്റെടുക്കൽ ബാധിക്കും.
∙ നിർമാണ സ്ഥലത്ത് 11 ഇനം മരങ്ങൾ 12 ഇനം കുറ്റിച്ചെടികൾ, 11 ഇനം ഔഷധ സസ്യങ്ങൾ എന്നിവയെയും നിർമാണം ബാധിക്കും.

∙ വിമാനത്താവളത്തിന്റെ നിർമാണ ഘട്ടത്തിൽ 8000 ജീവനക്കാർക്ക് തൊഴിൽ അവസരം. പ്രവർത്തനം തുടങ്ങുമ്പോൾ 600 പേർക്ക് നേരിട്ട് തൊഴിൽ.
∙ വിമാനത്താള നിർമാണവുമായി ബന്ധപ്പെട്ട് മുറിക്കേണ്ട മരങ്ങൾ 3 58 ലക്ഷം. കൂടുതൽ മുറിക്കുന്നതു റബർ മരങ്ങൾ. പദ്ധതി പ്രദേശത്തു മാത്രം 3.34 ലക്ഷം റബർമരങ്ങൾ മുറിക്കും. ഇതുകൂടാതെ 23976 ഇനം മറ്റുമരങ്ങളും മുറിക്കണം.
∙ വിമാനത്താവള നിർമാണ സമയത്ത് പ്രതിദിനം വേണ്ടത് 1161 കിലോ ലീറ്റർ വെള്ളം. പ്രവർത്തനം ആരംഭിക്കുമ്പോൾ ഒന്നാം ഘട്ടത്തിൽ പ്രതിദിനം 2390 കിലോലീറ്ററും രണ്ടാം ഘട്ടം കൂടി പൂർത്തിയാകുമ്പോൾ 5160 കിലോലീറ്ററും വെള്ളം. മണിമലയാറ്റിൽ നിന്നോ ജല അതോറിറ്റിയുടെ സോഴ്സുകളിൽ നിന്നു വെള്ളം എത്തിക്കാൻ ശുപാർശ.
∙ നിർമാണ സമയത്ത് നിർമാണ സ്ഥലം, ലേബർ ക്യാംപ് എന്നിവിടങ്ങളിൽ നിന്നു പ്രതിദിനം 2.4 ടൺ ഖരമാലിന്യങ്ങൾ ഉണ്ടാകുമെന്നു റിപ്പോർട്ട്. മാലിന്യങ്ങൾ തരംതിരിച്ച് ദിവസേന സംസ്കരിക്കും. 1700 കിലോലീറ്റർ മലിന ജലം ആദ്യ ഘട്ടത്തിൽ ഉണ്ടാകും. ഇതു ശുദ്ധീകരിച്ച് പുനരുപയോഗിക്കും.
∙ വിമാനത്താവള പ്രവർത്തനത്തിന് ആകെ കണക്കാക്കിയ വൈദ്യുതി ആവശ്യകത 33.45 എംവിഎ ആണ്. ഇത് കെഎസ്ഇബിയിൽ നിന്ന് കണ്ടെത്തും.

പൊതുജനങ്ങൾക്ക് അഭിപ്രായം പറയാം
ശബരിമല ഗ്രീൻ ഫീൽഡ് വിമാനത്താവളത്തിനു പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി പൊതുജനാഭിപ്രായം കേൾക്കൽ ഏപ്രിൽ 15 ന് 11.30 മുതൽ 1.30 വരെ എരുമേലി അസൻഷൻ ഫൊറോന പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. പൊതുജനങ്ങൾക്ക് പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com