ADVERTISEMENT

കോട്ടയം ∙ കേരളം ഇക്കുറി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുമെന്നു ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ എൻഡിഎയുടെ പ്രചാരണത്തിനു തുടക്കം കുറിച്ചുള്ള റോഡ് ഷോ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. വിവേചനമില്ലാത്ത വികസനമാണു നരേന്ദ്രമോദിയുടെ പ്രത്യേകത. അത് കേരളത്തിലെ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വോട്ടർമാർ തിരിച്ചറിഞ്ഞു കഴിഞ്ഞു. ‘നല്ല മോദി നന്ദി മോദി’ എന്നതാണ് മലയാളത്തിന്റെ മനസ്സ്. തനിക്ക് അത് വായിച്ചെടുക്കാൻ കഴിയും. കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി ചരിത്ര വിജയം നേടുമെന്നും പ്രകാശ് ജാവഡേക്കർ പറഞ്ഞു.

സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി നയിച്ച റോഡ് ഷോ പൊലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തു നിന്ന് ആരംഭിച്ച് തിരുനക്കരയിൽ സമാപിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാൽ, തുഷാറിന്റെ പത്‌നി ആശാ തുഷാർ എന്നിവരും തുഷാറിനൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുത്തു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വർണ ചിത്രങ്ങളും ബലൂണുകളും ബിജെപിയുടെയും ബിഡിജെഎസിന്റെയും മറ്റു ഘടക കക്ഷികളുടെയും കൊടികളും ഉയർത്തി റോഡ് ഷോയ്‌ക്കൊപ്പം മുദ്രാവാക്യം വിളിച്ചു പ്രവർത്തകരും അണിചേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com