ADVERTISEMENT

കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ കന്നി വോട്ടർമാരുടെ എണ്ണം ഇക്കുറി 30,000 കടന്നു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ടർമാരെക്കാൾ 31,020 പേർ കൂടുതൽ ഇത്തവണ വോട്ടർമാരായുണ്ട്.  ഇവരിൽ മുപ്പതിനായിരത്തിനു മുകളിൽ ആളുകൾ ആദ്യമായി വോട്ട് ചെയ്യുന്നവരാണ്. 

2019ലെ തിരഞ്ഞെടുപ്പിലെ ആകെ വോട്ടർമാരുടെ എണ്ണം 12,05,376 ആയിരുന്നു. ഇത്തവണ വോട്ടർമാരുടെ എണ്ണം 12, 36,396. സ്ത്രീ വോട്ടർമാരാണ് കോട്ടയം മണ്ഡലത്തിൽ ഇക്കുറിയും മുന്നിൽ. 6,37,517 സ്ത്രീവോട്ടർമാരുള്ളപ്പോൾ പുരുഷ വോട്ടർമാരുടെ എണ്ണം – 5,98,865. ട്രാൻസ്ജെൻഡർ വോട്ടർമാർ 14 പേരുണ്ട്. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പും ഏപ്രിൽ മാസത്തിലായിരുന്നു. എന്നാൽ അന്ന് ചൂട് ഇത്രത്തോളം വർധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുക എന്ന വെല്ലുവിളിയാണു മുന്നണികൾക്കും സ്ഥാനാർഥികൾക്കുമുളളത്.

പരാതി, സംശയം; ഇവിടെ ചോദിക്കാം
കോട്ടയം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള സംശയങ്ങളും പരാതികളും അറിയിക്കുന്നതിന് കലക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തനസജ്ജമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികൾ,  തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങൾ എന്നിവയ്ക്കു കൺട്രോൾ റൂം മുഖേന മറുപടി ലഭിക്കും. ഫോൺ: 0481-2995021. 

തിരഞ്ഞെടുപ്പിന്റെ മേൽനോട്ടം ഇനി ഇവർക്ക്
കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നോഡൽ ഓഫിസർമാരെ നിയോഗിച്ചു. 

ചുമതലകളും നോഡൽ ഓഫിസർമാരും
മാതൃകാ പെരുമാറ്റച്ചട്ടം, മനുഷ്യവിഭവശേഷി, ക്രമസമാധാനം, പരാതി നിർവഹണം: ബീന പി. ആനന്ദ്, എഡിഎം – ഫോൺ: 9446564800.  ഇടിപിബിഎസ്, പോസ്റ്റൽ ബാലറ്റ്: ജി. അനീസ്, അസിസ്റ്റന്റ് ഡയറക്ടർ, തദ്ദേശ വകുപ്പ് – 9497323894. 
ലോജിസ്റ്റിക്സ്: ടി.എസ്. ജയശ്രീ, തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ – 8547610056)
തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം: എസ്.ആർ. അനിൽകുമാർ, ഫിനാൻസ് ഓഫിസർ, കലക്ടറേറ്റ് – 9497667360
മാധ്യമങ്ങൾ: എ. അരുൺ കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ – 9495119702
സ്വീപ്: എം. അമൽ മഹേശ്വർ, പുഞ്ച സ്പെഷൽ ഓഫിസർ – 8547610058
ഐടി, സാങ്കേതികവിദ്യ ഉപയോഗം: റോയി ജോസഫ്, അഡീഷനൽ ഡിസ്ട്രിക്ട് ഇൻഫർമാറ്റിക് ഓഫിസർ –  9447722682
ബാലറ്റ് പേപ്പർ: എസ്.എൻ. അനിൽകുമാർ, ഹുസൂർ ശിരസ്തദാർ, കലക്ടറേറ്റ് – 8547610059
പരിശീലനം, പോളിങ് ഉദ്യോഗസ്ഥരുടെ വോട്ട്: നിജു കുര്യൻ, തഹസിൽദാർ (എൽആർ) ചങ്ങനാശേരി –  9447391090
പോളിങ് ഉദ്യോഗസ്ഥരുടെയും വോട്ടർമാരുടെയും ക്ഷേമം: ജെബിൻ ലോലിത സെയ്ൻ, ജില്ലാ വനിതാ ശിശു വികസന ഓഫിസർ – 9846789239
ഇവിഎം, വിവി പാറ്റ് നിർവഹണം: പി. അജിത്കുമാർ, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് – 9961377809
ട്രാൻസ്പോർട്ട് മാനേജ്മെന്റ്: കെ. അജിത്കുമാർ, ആർടിഒ കോട്ടയം – 9447312779
നിരീക്ഷകർ: ആർ. രഞ്ജിത്ത്, ഓഡിറ്റ് ഓഫിസർ, ഓഡിറ്റ് വിഭാഗം, സംസ്ഥാന ജിഎസ്ടി വകുപ്പ്  ഏറ്റുമാനൂർ –  9946447040
പോളിങ് സ്റ്റേഷനുകളിൽ ഉറപ്പാക്കേണ്ട സൗകര്യങ്ങൾ: ബെവിൻ ജോൺ വർഗീസ്, പ്രോജക്ട് ഡയറക്ടർ, തദ്ദേശ ഭരണവകുപ്പ് – 9847493219
മെറ്റീരിയൽ മാനേജ്മെന്റ്: പി.ജി. മിനിമോൾ, തഹസിൽദാർ (ആർആർ) – 9496885566
ഭിന്നശേഷി വോട്ടർമാരുടെ ക്ഷേമം: 
പി. പ്രദീപ്, ജില്ലാ സാമൂഹിക നീതി ഓഫിസർ – 9495627069

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ്  കോട്ടയം പാർലമെന്റ്  മണ്ഡലത്തിലെ വോട്ടിങ് നില
ആകെ വോട്ടർമാർ – 12,05,376
പോൾ ചെയ്ത വോട്ടുകൾ – 9,07,719
പുരുഷ വോട്ടർമാർ – 5,90,266
സ്ത്രീ വോട്ടർമാർ – 6,15,102
ട്രാൻസ്ജെൻഡർ – 8

പിറവം 
ആകെ വോട്ടർമാർ – 198949
പോ‍ൾ ചെയ്ത വോട്ടുകൾ – 149463
പോളിങ് ശതമാനം – 75.13

പാലാ
ആകെ വോട്ടർമാർ – 177550
പോൾ ചെയ്ത വോട്ടുകൾ – 129037
പോളിങ് ശതമാനം – 72.68

കടുത്തുരുത്തി
ആകെ വോട്ടർമാർ – 181036
പോൾ ചെയ്ത വോട്ടുകൾ – 128726
പോളിങ് ശതമാനം – 71.11

വൈക്കം
ആകെ വോട്ടർമാർ – 160765
പോൾ ചെയ്ത വോട്ടുകൾ – 128365
പോളിങ് ശതമാനം – 79.85

ഏറ്റുമാനൂർ
ആകെ വോട്ടർമാർ – 161593
പോൾ ചെയ്ത വോട്ടുകൾ – 124831
പോളിങ് ശതമാനം – 77.25

കോട്ടയം 
ആകെ വോട്ടർമാർ – 156657
പോൾ ചെയ്ത വോട്ടുകൾ – 119912
പോളിങ് ശതമാനം – 76.54

പുതുപ്പള്ളി 
ആകെ വോട്ടർമാർ – 168826
പോൾ ചെയ്ത വോട്ടുകൾ – 127385
പോളിങ് ശതമാനം– 75.45.

ഇപ്പോഴത്തെ  വോട്ടർമാരുടെ എണ്ണം (അസംബ്ലി മണ്ഡലം തിരിച്ച്)
പിറവം
ആകെ – 2,03135
പുരുഷൻ : 97975
സ്ത്രീ: 1,05159
ട്രാൻസ്ജെൻഡർ: 1

പാലാ
ആകെ – 1,83821
പുരുഷൻ: 88987
സ്ത്രീ:  94834

കടുത്തുരുത്തി
ആകെ – 1,85297
പുരുഷൻ: 90,129
സ്ത്രീ: 95166
ട്രാൻസ്ജെൻഡർ: 2

വൈക്കം
ആകെ – 1,61040
പുരുഷൻ: 78001
സ്ത്രീ: 83036
ട്രാൻസ്ജെൻഡർ:  3

ഏറ്റുമാനൂർ
ആകെ1,65363
പുരുഷൻ: 80402
സ്ത്രീ: 84959
ട്രാൻസ്ജെൻഡർ: 2

കോട്ടയം
ആകെ – 1,61004
പുരുഷൻ: 77401
സ്ത്രീ: 83602
ട്രാൻസ്ജെൻഡർ: 1

പുതുപ്പള്ളി
ആകെ 1,76736
ആൺ: 85970
സ്ത്രീ: 90761
ട്രാൻസ്ജൻഡർ: 5

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ്  കോട്ടയം പാർലമെന്റ് മണ്ഡലം
വോട്ടർമാരുടെ എണ്ണം  12, 36,396
സ്ത്രീ വോട്ടർമാർ                         6,37,517 
പുരുഷ വോട്ടർമാർ          5,98,865
ട്രാൻസ്ജെൻഡർ വോട്ടർമാർ             14

ആയുധം കൈവശം വയ്ക്കുന്നതിന്  നിരോധനം 
കോട്ടയം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുജനങ്ങൾ ആയുധം കൈവശം വയ്ക്കുന്നതു നിരോധിച്ചു. തോക്കുകൾ, വാളുകൾ, ലാത്തികൾ തുടങ്ങിയവ പൊതുജനം ഉപയോഗിക്കുന്നതു വിലക്കിക്കൊണ്ടാണ് ഉത്തരവ്.  തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന ജൂൺ നാലുവരെ വിലക്കു തുടരും. നിയമപ്രകാരവും ആചാരപ്രകാരവും ആയുധങ്ങൾ പ്രദർശിപ്പിക്കാൻ അവകാശമുള്ള സമുദായങ്ങൾക്ക് ഈ വിലക്ക് ബാധകമായിരിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com