ADVERTISEMENT

കോട്ടയം ∙ തോടുകളിലേക്കും ജലസ്രോതസ്സുകളിലേക്കും മാലിന്യം വലിച്ചെറിയുന്നതു തടയാൻ ഇരുമ്പു വല കെട്ടി സംരക്ഷണമൊരുക്കി കോട്ടയം നഗരസഭ. മള്ളുശേരി വാർഡിലെ 5 സ്ഥലങ്ങളിലാണു വല സ്ഥാപിച്ചത്. മീനച്ചിലാർ, ആറ്റിലേക്കുള്ള ചെറു തോടുകൾ എന്നിവയ്ക്കു കുറുകെയുള്ള പാലങ്ങളിലാണു വലകൾ.

ഈ ഭാഗങ്ങളിൽ രാത്രിയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർ മാലിന്യം വലിച്ചെറിയുന്നത് പതിവായിരുന്നു. തുടർന്നാണു ശുദ്ധജല സ്രോതസ്സുകൾ സംരക്ഷിക്കാൻ വലകൾ സ്ഥാപിച്ചത്.   3.25 ലക്ഷം രൂപ മുടക്കിയാണ് ഇരുമ്പു വലകൾ സ്ഥാപിച്ചത്.

വല സ്ഥാപിച്ച ഇടങ്ങൾ
∙ മീനച്ചിലാറിനു കുറുകെയുള്ള ചുങ്കം പാലത്തിൽ.
∙ മള്ളൂശേരി സെന്റ് തോമസ് എൽപി സ്കൂളിനോടു ചേർന്നുള്ള പാലത്തിൽ. 
∙ സെന്റ് തോമസ് മഠത്തിനു ചേർന്നുള്ള പാലം
∙ എംആർഎ നഗർ പാലത്തിൽ. 
∙ തിടമ്പൂർ ഗുരുമന്ദിരത്തിന് ചേർന്നുള്ള പാലം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com