ADVERTISEMENT

വൈക്കം ∙ ഒരു സ്വപ്നം നീന്തിക്കരേറിയ സന്തോഷത്തിലാണ് അറുപത്തിരണ്ടുകാരിയായ  ഡോ.കുഞ്ഞമ്മ മാത്യൂസ്. വേമ്പനാട് കായലിൽ ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽനിന്ന് വൈക്കം ബീച്ചിലേക്കായിരുന്നു നീന്തൽ.രാവിലെ 8.30ന് ആരംഭിച്ച് 7 കിലോമീറ്റർ നീന്തി 10.10ന് വൈക്കം ബീച്ചിൽ എത്തി.

തൃശൂർ അഞ്ചേരി ജവാഹർ റോഡ് പുത്തൻപുര ഹൗസിൽ പി.വി.ആന്റണിയുടെ ഭാര്യയും റിട്ട. എൽഐസി ഉദ്യോഗസ്ഥയുമായ ഡോ.കുഞ്ഞമ്മ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീന്തൽ പരിശീലനം തുടങ്ങിയത്.പഠനകാലത്ത് കുളങ്ങളിൽ മാത്രം നീന്തിയിരുന്ന കുഞ്ഞമ്മ 3 മാസം മുൻപാണ് ബിജു തങ്കപ്പന്റെ പരിശീലനപരിപാടിയിൽ ചേർന്നത്. വാരപ്പെട്ടിയിലെ ഹോസ്റ്റലിലായിരുന്നു പരിശീലനം. തുടർച്ചയായി 2 മണിക്കൂർ നീന്താനുള്ള പരിചയം നേടി. 

കായലിൽ ചില സ്ഥലങ്ങളിൽ ഓളവും ഒഴുക്കും അനുഭവപ്പെട്ടെങ്കിലും ഭയം കൂടാതെ ഒരു മണിക്കൂർ 40 മിനിറ്റ് കൊണ്ട് ലക്ഷ്യത്തിലെത്തി. ചെറുപ്പം മുതൽ നീന്തൽ വലിയ ഇഷ്ടമായിരുന്നു. ജോലിയിൽ പ്രവേശിച്ചതോടെ അവസരം നഷ്ടപ്പെട്ടു. സർവീസിൽനിന്നു വിരമിച്ചതോടെ ഒരു വലിയ ആഗ്രഹം സാധിച്ചെടുക്കാനായതിന്റെ സന്തോഷമുണ്ടെന്ന് കുഞ്ഞമ്മ പറഞ്ഞു.

വൈക്കം ബീച്ചിൽ അനുമോദനയോഗം നിഷാ ജോസ് കെ.മാണി ഉദ്ഘാടനം ചെയ്തു. ആർഎംഒ ഡോ.എസ്.കെ.ഷീബ, എക്സൈസ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് സ്മിത സോമൻ, സി.എൻ.പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ, പ്രോഗ്രാം കോഓർഡിനേറ്റർ ഷിഹാബ് കെ.സൈനു എന്നിവരെ നിഷാ ജോസ് കെ.മാണി ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com