ADVERTISEMENT

ചങ്ങനാശേരി ∙ നഗരത്തിലൂടെ നടക്കാനിറങ്ങിയാൽ എന്തൊക്കെ നേരിടണം. നടപ്പാത നിറയെ യാത്രക്കാരെ വീഴ്ത്താനുള്ള കെണികളാണ്. 

വഴിയോരക്കച്ചവടം
സെൻട്രൽ ജംക്‌ഷൻ മുതൽ പെരുന്ന വരെയും സെൻട്രൽ ജംക്‌ഷനിൽ നിന്നു വാഴൂർ റോഡിന്റെ വശങ്ങളിലും വഴിയോരക്കച്ചവടം സജീവമാണ്. റോഡരികിലെ പച്ചക്കറി – പഴം കടകളുടെ തട്ടുകൾ പലതും നടപ്പാതയിലേക്ക് ഇറക്കിവച്ചിരിക്കുകയാണ്. മത്സ്യം, ശീതളപാനീയം, ഉത്തരേന്ത്യയിൽ നിന്നുള്ള പാനി പൂരി എന്നിവ വിൽക്കുന്ന സ്റ്റാളുകളും നടപ്പാതയിൽ ഇടം പിടിച്ചിരിക്കുന്നു. നടപ്പാതയിലെ കച്ചവടം കാരണം  റോഡിൽ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങൾക്കിടയിലൂടെ നടക്കേണ്ട അവസ്ഥയാണ് കാൽനടക്കാർക്ക്. കച്ചവടക്കാരെ നിയന്ത്രിക്കുന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പ്, തദ്ദേശഭരണ സ്ഥാപനം, ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർക്ക് നിസ്സംഗതയാണെന്ന് ജനം പരാതിപ്പെടുന്നു. 

കെണിപ്പാതകൾ
നടപ്പാതകൾ പലയിടത്തും വാഹനങ്ങൾ കയറി സ്ലാബുകൾ പൊട്ടിയ നിലയിലാണ്. ഇന്റർലോക്ക് കട്ടകൾ തകർന്നു കിടക്കുന്നു. നിലത്തു നോക്കി നടന്നില്ലെങ്കിൽ കാൽ കുഴിയിൽ പെട്ടത് തന്നെ. 

അനധികൃത  പാർക്കിങ്
സുരക്ഷിതമായി നടക്കാൻ നിർമിച്ച നടപ്പാതകളിൽ വാഹന പാർക്കിങ് സജീവമാണ്. പൊലീസ് നടപടിയെടുക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ സ്ഥിരമായി നടപ്പാത കയ്യടക്കി വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. ഇവിടെ മറ്റൊരാൾ വാഹനം വച്ചാൽ വാക്കേറ്റവും പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com