ADVERTISEMENT

യുഡിഎഫ്
കോട്ടയം ∙ കന്നി വോട്ടർമാർക്കൊപ്പം ഹോളി ആഘോഷിച്ച് യു‍ഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജ്. ഹോളി ആഘോഷത്തിനിടയിൽ സിഎംഎസ് കോളജിലെത്തിയ ഫ്രാൻസിസ് ജോർജിന് തുറന്ന ജീപ്പിൽ കെഎസ്‌യു സ്വീകരണം ഒരുക്കി. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മനസ്സിലാക്കി ഇന്ത്യയെ നിലനിർത്താൻ പുതിയ തലമുറയുടെ വോട്ട് യുഡിഎഫിനു നൽകണമെന്നു സ്ഥാനാർഥി പറഞ്ഞു. സ്കൂൾ ഓഫ് ലീഗൽ തോട്ടിലെ ഹോളി ആഘോഷത്തിലും ഫ്രാൻസിസ് ജോർജ് 

പങ്കാളിയായി.രാവിലെ പാലായിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചാണ് പ്രചാരണം ആരംഭിച്ചത്. ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, തിരുവാതുക്കൽ, കൊല്ലാട്, ചെമ്പ്, തലയോലപ്പറമ്പ്, പിറവം, കടുത്തുരുത്തി, രാമമംഗലം, പുതുപ്പള്ളി എന്നിവിടങ്ങളിൽ മണ്ഡലം കൺവൻഷനുകൾ നടന്നു. 

എൽഡിഎഫ്
കോട്ടയം ∙ പരമാവധി വോട്ടർമാരെ നേരിൽക്കാണാനുള്ള തിരക്കിലാണ് എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ.പാലാ നിയോജക മണ്ഡലത്തിലായിരുന്നു സൗഹൃദ സന്ദർശനം. രാവിലെ പത്തോടെ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽനിന്നായിരുന്നു സന്ദർശനം തുടങ്ങിയത്. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും ഒപ്പം ചേർന്നതോടെ പ്രവർത്തകർക്ക് ആവേശം.കൊട്ടാരമറ്റം സ്റ്റാൻഡിൽ ബസിനുള്ളിൽ യാത്രക്കാരെ കണ്ട് വോട്ടഭ്യർത്ഥിച്ചു.

സമീപത്തെ കടകളിലും സ്ഥാപനങ്ങളിലും എത്തി. താലൂക്ക് ആശുപത്രി, പാലായിലെ സ്വകാര്യ ആശുപത്രികൾ, മഠങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.കോട്ടയം മണ്ഡലത്തിന്റെ സമാനതകളില്ലാത്ത വികസനമുണ്ടായ കാലം ഓർമിപ്പിച്ചാണ് എൽഡിഎഫ് പ്രചാരണം. ഇന്നും സൗഹൃദ സന്ദർശനം തുടരും. 

എൻഡിഎ
കോട്ടയം ∙ ആരാധനാലയങ്ങളിൽ എത്തിയും പ്രമുഖ വ്യക്തികളെ കണ്ടും എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പര്യടനം തുടരുന്നു. മണർകാട് ദേവി ക്ഷേത്രത്തിൽ പ്രാർഥിച്ചാണു പ്രചാരണം തുടങ്ങിയത്. മറ്റക്കര ഭഗവതി ക്ഷേത്രത്തിൽ എത്തിയ സ്ഥാനാർഥിയെ ക്ഷേത്ര ഭാരവാഹികൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ക്ഷേത്രത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഭാരവാഹികളുമായി ചർച്ച നടത്തി. 

മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് 
പുറത്തേക്കെത്തുന്ന എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി.
മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് പുറത്തേക്കെത്തുന്ന എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി.

സേവാഭാരതി ജില്ലാ പ്രസിഡന്റ് എംഎ.രാജീവിന്റെ വീട്ടിലെത്തി ചർച്ച നടത്തി.മറ്റക്കര ശ്രീരാമകൃഷ്ണ ആശ്രമത്തിലെത്തി സ്വാമി വിശുദ്ധാനന്ദയെ സന്ദർശിച്ചു. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ച ജനസംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്ന ലക്ഷ്മ‌ിക്കുട്ടിയമ്മയെ വീട്ടിൽ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com