ADVERTISEMENT

റബർപാൽ  വിപണനം:  സംശയം തീർക്കാം: കോട്ടയം ∙ റബർപാൽ വിപണനം, ഷീറ്റ് റബർ സംസ്കരണം എന്നിവ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ റബർബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് നാളെ 10 മുതൽ ഒരു മണി വരെ റബർ ബോർഡിലെ അസി. ക്വാളിറ്റി കൺട്രോൾ ഓഫിസർ എം.എൻ.ബിജു ഫോണിലൂടെ മറുപടി നൽകും. കോൾ സെന്റർ നമ്പർ: 0481 2576622.

വൈദ്യുതി മുടക്കം
തീക്കോയി ∙ കുരിശുമല ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ∙ കോണിപ്പാട്, ഉപ്പിടുപാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9.30 മുതൽ 5 വരെ വൈദ്യുതി മടങ്ങും.

തെങ്ങണ ∙ ഐടിഐ, കുട്ടിച്ചൻ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെയും വടക്കേക്കര ടെംപിൾ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

പള്ളം ∙ ശവക്കോട്ട, ചാന്നാനിക്കാട്, പാറശ്ശേരി പീടിക, വെട്ടൂർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

നാട്ടകം ∙ ശവ കോട്ട, പുന്നയ്ക്കൽ ചുങ്കം, ജോയി കമ്പനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ∙ കുട്ടൻ ചിറപ്പടി, നടുവത്തുപടി, ചാലുങ്കൽപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

വാകത്താനം ∙ തുരുത്തേൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 1 വരെയും, തൃക്കോം, ടെംപിൾ ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം∙ ആയല്ലൂർ, ശാസ്താംകാവ്, മാക്കിൽ പാലം, പാറക്കുളം, ചാലുകുന്ന്, വാഴേമഠം, പുതിയ തൃക്കോവിൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ  ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

കുട്ടികൾക്കായി  ക്യാംപ് 
കോട്ടയം ∙ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ പാമ്പാടി അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കായി 5 ദിവസത്തെ സമ്മർ ക്യാംപ് സംഘടിപ്പിക്കുന്നു. ഫോൺ: 82898 10279, 89216 36122.

നികുതി  അടയ്ക്കാം
കങ്ങഴ ∙ നികുതി പിരിവിന്റെ ഭാഗമായി 28, 29, 31 തീയതികളിൽ രാവിലെ 10 മുതൽ 3 വരെ പഞ്ചായത്ത് ഓഫിസ് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

റിസർച് അസിസ്റ്റന്റ്
കോട്ടയം ∙ എംജി സർവകലാശാലയിൽ റൂസ പ്രോജക്ടിൽ റിസർച് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഏപ്രിൽ 9. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. 9447887321.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com