ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനം എഡ്യൂക്കേഷൻ ഓറിയന്റഷൻ പ്രോഗ്രാം

Mail This Article
കോട്ടയം∙ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി ഒരുക്കുന്ന എഡ്യൂക്കേഷൻ ഓറിയന്റഷൻ പ്രോഗ്രാമിന്റെ ക്രമീകരണങ്ങൾ പൂർത്തിയായി. പത്താം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന വിദ്യാർഥികൾക്കായി ഏപ്രിൽ 21-26 വരെയും, പ്ലസ് വണ്ണിലേക്ക് പ്രവേശിക്കുന്നവർക്ക് മെയ് 12 -17 വരെയും കോട്ടയം ഓർത്തഡോക്സ് സ്റ്റുഡന്റ് സെന്ററിൽ പ്രോഗ്രാം നടക്കും.
കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് വകുപ്പിന്റെ പ്രത്യേക കരിയർ കൗൺസിലിങ് കോൺഫറൻസിൽ ഉണ്ടാവും. വിവിധ ദിവസങ്ങളിൽ വിദ്യാർഥി പ്രസ്ഥാനം പ്രസിഡന്റ് ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത, ഫെബിൻ ജോസ് തോമസ്, സി.കെ.ഷംഷീർ, ഡീക്കൻ. മാമൻ ജോസഫ് പുതുശേരി, സി.കെ.ഷംസിർ, പൊലീസ് ഇൻസ്‌പെക്ടർ ജസ്റ്റിൻ ജോഷുവ, ഡീക്കൻ. ആരോൺ ജോഷുവ, ഫാ. എൽദോ .എ.കെ, അഡോണി ടി. ജോൺ, ഡോ. കുര്യാക്കോസ് വി. കോച്ചേരി, ഫോറൻസിക് സയൻസ് വിദഗ്ദ്ധൻ ഷിജിൻ മാത്യു, ഫാ. സ്റ്റെഫിൻ ജേക്കബ്, ഫാ.ജോബ് സാം, ഫാ.സിജിൻ മാത്യു, മെന്റലിസ്റ്റ് അമൽജിത്, പൊലീസ് സർജൻ ഡോ.ജിൻറ്റൂ മാത്യൂസ്, ഡോ.മിനു ജോർജ്, ഡീക്കൻ. ജോബ് ജേക്കബ്, നേഹ മാത്യു, സ്പോർട്സ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എസ്. വർഗീസ്, ഫാ. ജിതിൻ ജോസഫ്, ജോബി സി. തോമസ്, അഞ്ജന റെബേക്കാ റോയ്, ഡോ.ചിക്കു എബ്രഹാം, ഫാ. ആൽവിൻ എബ്രഹാം സൈമൺ, ഷൈൻ ജോൺ സ്റ്റീഫൻ, ബിനു മാത്യു, ഫാ. തോമസ് ഗീവർഗീസ്, സഞ്ജു പി ചെറിയാൻ, അലൻ ഡെന്നി, നിഷ ആൻ ജേക്കബ്, സിജോ പി ജേക്കബ്, വിദ്യാർഥിപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസ് തുടങ്ങിയർ നേതൃത്വം നൽകും.
വിവിധ ദിവസങ്ങളിലെ യോഗ ക്ലാസ്സുകൾക്ക് സാലിയറ്റ് തോമസും സംഗീതരാവിന് ഡാൻ തോമസ് വർഗീസ്, ബെൻ വർഗീസ് ചെറിയാൻ, മിഖിൽ കുര്യൻ, ഫാ.ബിബിൻ ബിജോയ്, ഡീക്കൻ. റിജോഷ് ജോർജ്, ഷാരോൺ ടോം എന്നിവരും, ആരോഗ്യ പരിപാലന ശിബിരത്തിനു ഡോ. വർഗീസ് പുന്നൂസ്, ഡോ.ഷെറിൻ ജോസഫ് എന്നിവരും, ഭാഷ പഠനത്തിന് റെജി കെ.സ്, ബിനു കെ. സാം തുടങ്ങിയവരും നേതൃത്വം നൽകും. സഭയുടെ വിവിധ ഭദ്രാസനകളിൽ നിന്നുള്ള വിദ്യാർഥി പ്രതിനിധികൾ സംബന്ധിക്കും. വിവരങ്ങൾക്ക്: 7503821180, 9496329789