കോട്ടയം ജില്ലയിൽ ഇന്ന് (28-03-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
∙ കനത്ത ചൂടിനെത്തുടർന്ന് കൊല്ലം, പാലക്കാട്, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ നാളെ ബാങ്ക് അവധി ആയതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
∙ റേഷൻ കടകൾക്ക് അവധി.
അധ്യാപക ഒഴിവ്
മാന്നാനം ∙ കെഇ കോളജ് സ്വാശ്രയ വിഭാഗത്തിൽ 2024–25 വർഷത്തേക്ക് കൊമേഴ്സ്, സോഷ്യൽവർക്ക്, ഇംഗ്ലിഷ് വിഷയങ്ങൾക്ക് അധ്യാപക ഒഴിവ്. താൽപര്യമുള്ളവർ ഏപ്രിൽ 16ന് മുൻപ് അപേക്ഷിക്കണം. നെറ്റ് പാസായവർക്ക് മുൻഗണന. ഫോൺ: 9496546707
കെട്ടിട നികുതി
കുറവിലങ്ങാട്∙ പഞ്ചായത്തിൽ കെട്ടിട നികുതി അടയ്ക്കുന്നതിനു ഇന്നും 31നും 10.30 മുതൽ 4 വരെ പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു.
ഓഫിസ് തുറക്കും
ഞീഴൂർ ∙ 2023 -24 സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ തുടർച്ചയായി അവധി ദിവസങ്ങൾ വരുന്നതിനാലും പഞ്ചായത്തിൽ നികുതി അടയ്ക്കുന്നവരുടെ ആവശ്യം പരിഗണിച്ച് ഇന്നും ഞായറാഴ്ചയും പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്നു പ്രസിഡന്റ് ശ്രീകല ദിലീപ് അറിയിച്ചു.
വരുമാന നികുതി
കോട്ടയം ∙ എംജി സർവകലാശാലയിലെ പെൻഷനർമാരുടെ 2024-25 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വരുമാന നികുതി കണക്കാക്കുന്നതിനുള്ള ആന്റിസിപ്പേറ്ററി കംപ്യൂട്ടേഷൻ സ്റ്റേറ്റ്‌മെന്റ് ഫോം സർവകലാശാലാ വെബ്സൈറ്റിലെ (www.mgu.ac.in) Circulars എന്ന ലിങ്കിലും പെൻഷനേഴ്സ് പോർട്ടലിലും ലഭിക്കും. ഏപ്രിൽ 15നു മുൻപു നിശ്ചിത വിലാസത്തിൽ അയയ്ക്കണം.