കോട്ടയം ജില്ലയിൽ ഇന്ന് (29-03-2024); അറിയാൻ, ഓർക്കാൻ

Mail This Article
അറിയിപ്പ്
പാലാ ∙ സെന്റ് തോമസ് കോളജ് സ്പോർട്സ് കോംപ്ലക്സിൽ ഫുട്ബോൾ, ബാഡ്മിന്റൻ, നീന്തൽ, ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, ടെന്നിസ് എന്നിവയുടെ വേനൽ അവധിക്കാല പരിശീലനം ഏപ്രിൽ 1നു ആരംഭിക്കും. 6 വയസ്സ് മുതലുള്ള ആൺ, പെൺകുട്ടികൾക്ക് പ്രവേശനം ഉണ്ടായിരിക്കും. ഫോൺ: 9947966913, 9447712616.
വിളക്കുമാടം ∙ ശ്രീഭദ്ര വിദ്യാനികേതൻ സ്കൂളിൽ പ്രിൻസിപ്പൽ, യുപി മലയാളം ടീച്ചർ, കിന്റർഗാർട്ടൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9037422840, 9447910863. email:sreebhadraedm @gmail.com
പാലാ ∙ തിയറ്റർ ഹട്ട് 5 ദിവസത്തെ കുഞ്ഞരങ്ങ് കുട്ടികളുടെ നാടക ശിൽപശാല നടത്തും. ഏപ്രിൽ 3 മുതൽ 8 വരെ അരുണാപുരം ഗവ.എൽപി സ്കൂളിലാണ് ശിൽപശാല. 8 നും 11 വയസ്സിനും ഇടയിലുള്ള തിരഞ്ഞെടുത്ത 20 കുട്ടികൾക്കാണ് പ്രവേശനം. ഫോൺ: 9496024650.
ബാങ്ക് അവധി
∙ ഞായർ, തിങ്കൾ ദിവസങ്ങൾ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ നാളെ നടത്തുക
ബോക്സിങ് പരിശീലനം
കോട്ടയം ∙ വിദ്യാർഥികളുടെ കായിക ശേഷി വർധിപ്പിക്കാൻ പഞ്ച് സെന്ററുകളിൽ ബോക്സിങ് പരിശീലനം സംഘടിപ്പിക്കുന്നു. സമ്മർ ക്യാംപിന്റെ ഭാഗമായി മാന്നാനം സെന്റ് എഫ്രംസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്പോർട്സ് കേരള ഫൗണ്ടേഷനാണ് ക്യാംപ് നടത്തുന്നത്. ഏപ്രിൽ 4 മുതൽ മേയ് 31 വരെയാണ് ക്യാംപ്. സംസ്ഥാന സർക്കാർ കായിക യുവജന കാര്യാലയം വഴി നടപ്പിലാക്കുന്ന ബോക്‌സിങ് പരിശീലന പദ്ധതിയാണ് പഞ്ച്. ഫോൺ: 9946365962
അവധിക്കാല ക്ലാസുകൾ
പാമ്പാടി ∙ ഹാർമണി സ്കൂൾ ഓഫ് മ്യൂസിക്കിൽ ഓർഗൻ, ഗിറ്റാർ, വയലിൻ, ഡ്രംസ് ക്ലാസുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. ഫോൺ: 9496412983