ADVERTISEMENT

കുറുപ്പന്തറ ∙ വിരുന്നെത്തിയ വെള്ളി മൂങ്ങ വീട്ടുകാർക്ക് പണിയായി. മാഞ്ഞൂർ സൗത്ത് സ്വദേശി നാരായണന്റെ വീട്ടിൽ ഇന്നലെ രാവിലെയാണ് വെള്ളി മൂങ്ങ എത്തിയത്. കാക്കകൾ മൂങ്ങയെ കൊത്തിപ്പറിക്കാൻ തുടങ്ങിയതോടെ നാരായണൻ വെള്ളി മൂങ്ങയെ പുരയിടത്തിലെ മരച്ചുവട്ടിൽ വല മൂടി സംരക്ഷിച്ചു. തീറ്റയും വെള്ളവും നൽകിയെങ്കിലും മൂങ്ങ ഇതൊന്നുമെടുത്തില്ല. 

വെള്ളി മൂങ്ങയെ സംരക്ഷിക്കുന്നത് വലിയ കുറ്റമാണെന്ന്  കാണാൻ എത്തിയവർ അഭിപ്രായം പറഞ്ഞതോടെ നാരായണൻ പരിഭ്രാന്തിയിലായി. പഞ്ചായത്തംഗം സുനു ജോർജിനെ വിവരം അറിയിച്ചു. സുനു ജോർജ് വെള്ളി മൂങ്ങയെ കിട്ടിയ വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും വൈകിട്ട് വരെ മൂങ്ങയെ ഏറ്റെടുക്കാൻ ആരും എത്തിയില്ല. തുടർന്ന് വെള്ളി മൂങ്ങയെ നാരായണൻ വൈകിട്ട് സമീപമുള്ള ശുചിമുറിയിൽ കാലിൽ വള്ളി കെട്ടി അടച്ചിരിക്കുകയാണ്. വനം വകുപ്പ് അധികൃതർ എത്തിയില്ലെങ്കിൽ വെള്ളി മൂങ്ങയെ എന്തുചെയ്യണം എന്ന് നിശ്ചയമില്ല നാരായണനും കുടുംബത്തിനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com