കോട്ടയം ജില്ലയിൽ ഇന്ന് (03-04-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഗതാഗതം നിരോധിച്ചു: കാഞ്ഞിരപ്പള്ളി ∙ പഞ്ചായത്ത് 6–ാം വാർഡിൽ കത്തീഡ്രൽ പടി – ബിഷപ് ഹൗസ് – കോവിൽക്കടവ് റോഡിൽ പണി നടക്കുന്നതിനാൽ കത്തീഡ്രൽ പടി മുതൽ ബിഷപ് ഹൗസ് വരെയുള്ള ഭാഗങ്ങളിൽ ഇന്നു മുതൽ 10 വരെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചു.കാഞ്ഞിരപ്പള്ളി ∙ പഞ്ചായത്ത് 6–ാം വാർഡിൽ കത്തീഡ്രൽ പടി – ബിഷപ് ഹൗസ് – കോവിൽക്കടവ് റോഡിൽ പണി നടക്കുന്നതിനാൽ കത്തീഡ്രൽ പടി മുതൽ ബിഷപ് ഹൗസ് വരെയുള്ള ഭാഗങ്ങളിൽ ഇന്നു മുതൽ 10 വരെ വാഹന ഗതാഗതം പൂർണമായി നിരോധിച്ചു.
വൈദ്യുതി മുടക്കം
കുമരകം ∙ മാസ്സ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ വട്ടുകളം, നടേപ്പീടിക, ആലപ്പാട്ടുപടി, ചാത്തനാംപതാൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ∙ കിഴക്കേടത്ത് പടി, പഴയിടത്തുപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ ഊട്ടിക്കുളം, തകിടി പമ്പ് ഹൗസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കബഡി ക്യാംപ് നാളെ മുതൽ
കോട്ടയം ∙ ഏറ്റുമാനൂരപ്പൻ കോളജിൽ ഒരു മാസത്തെ കബഡി ക്യാംപ് നാളെ മുതൽ ആരംഭിക്കും. കോച്ചിങ് ക്യാംപിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള ആൺകുട്ടികളും, പെൺകുട്ടികളും രാവിലെ 7ന് കോളജ് ഗ്രൗണ്ടിൽ എത്തിച്ചേരണം. ഫോൺ: 9447358108.
സമ്മർ വർക്‌ഷോപ്
ചങ്ങനാശേരി ∙ ഡോ. സക്കീർ ഹുസൈൻ മെമ്മോറിയൽ പ്രൈവറ്റ് ഐടിഐയും സിവിൽ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പത്താം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്കായി ടെക്നിക്കൽ കോഴ്സുകളെ സംബന്ധിച്ച് സൗജന്യ സമ്മർ വർക്‌ഷോപ് നടത്തുന്നു. 10നു മുൻപ് റജിസ്റ്റർ ചെയ്യണം. ഫോൺ : 0481-2420828, 2420526.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
നെടുംകുന്നം ∙ പ്രതീക്ഷ കാർഷിക സമിതിയുടെ നേതൃത്വത്തിൽ 2 മാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. ഫോൺ: 9207309163, 8921425733.