പ്രചാരണം ചൂടേറുന്നു
Mail This Article
പാലാ ∙ മുഖ്യമന്ത്രിയും പരിവാരങ്ങളും സർക്കാർ ചെലവിൽ നാടെങ്ങും സഞ്ചരിച്ച് കേന്ദ്രത്തെ കുറ്റം പറഞ്ഞതുകൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലെന്ന് മാണി സി.കാപ്പൻ എംഎൽഎ. നിയോജക മണ്ഡലം യുഡിഎഫ് അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. ചെയർമാൻ പ്രഫ.സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. ജോയി ഏബ്രഹാം, തോമസ് കല്ലാടൻ, മോളി പീറ്റർ, എ.കെ.ചന്ദ്രമോഹൻ, ആർ.സജീവ്, ജോയി സ്കറിയ, ആർ.പ്രേംജി, കെ.ഗോപി, ചാക്കോ തോമസ്, തോമസ് ഉഴുന്നാലിൽ, കുര്യാക്കോസ് പടവൻ, അനസ് കണ്ടത്തിൽ, തങ്കച്ചൻ മുളങ്കുന്നം, ജിമ്മി ജോസഫ്, ജോർജ് പുളിങ്കാട് എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് കൺവൻഷൻ
മണ്ഡലം യുഡിഎഫ് കൺവൻഷൻ മാണി സി.കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ബേബി തോമസ് പുതനപ്രായിൽ അധ്യക്ഷത വഹിച്ചു. മോളി പീറ്റർ, കുര്യൻ നെല്ലുവേലിൽ, രോഹിണി ഉണ്ണിക്കൃഷ്ണൻ, ബിന്ദു താന്നിക്കത്തൊട്ടി, താഹ തലനാട്, ജയിംസ് പെരിയപ്പുറം, അപ്പച്ചൻ അങ്ങാടിക്കൽ, തോമസ് മുതുപ്ലാക്കൽ, ആലിക്കുട്ടി, ദിലീപ് കുമാർ മുത്തനാനി, ജോസ് നമ്പുടാകം, ജസ്റ്റിൻ അടുക്കം എന്നിവർ പ്രസംഗിച്ചു.
മുഖ്യമന്ത്രി നാളെയെത്തും
എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകിട്ട് 3നു പുഴക്കര മൈതാനിയിൽ നടത്തുന്ന സമ്മേളനത്തിൽ പ്രസംഗിക്കും. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി, എൻസിപി നേതാവ് പി.സി.ചാക്കോ എന്നിവർ പങ്കെടുക്കും. തോമസ് ചാഴികാടൻ മണ്ഡലത്തിലെ 7 പഞ്ചായത്തുകളിൽ പര്യടനം നടത്തി. നാളെ രാവിലെ 10നു തലയോലപ്പറമ്പിലും വൈകിട്ട് 5നു കോട്ടയത്തും നടത്തുന്ന സമ്മേളനങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും.