ADVERTISEMENT

ഞീഴൂർ∙ വിരുന്നെത്തിയ വാനരന്മാർ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. ഞീഴൂർ പഞ്ചായത്ത് 13 –ാം വാർഡിലെ കുരങ്ങാട്ടുനിരപ്പ് ഭാഗത്താണ് നാല് കുരങ്ങന്മാരുടെ ശല്യം രൂക്ഷമായിരിക്കുന്നത്. കൃഷി നശിപ്പിക്കുന്നതു കൂടാതെ വീടിനുള്ളിൽ കടന്നു കയറി ഭക്ഷണവും വസ്ത്രങ്ങളും മോഷ്ടിക്കുന്നു. കൂടാതെ മാങ്ങ, കൊക്കോ, കശുമാവ് തുടങ്ങി നിരവധി വിളകൾ നശിപ്പിക്കുകയുമാണ്. ഏതാനും ദിവസം മുൻപാണ് പ്രദേശത്ത് നാല് കുരങ്ങന്മാർ എത്തിയത്.

ആദ്യമൊക്കെ പ്രദേശവാസികൾ കൗതുകത്തിന്റെ പേരിൽ ഭക്ഷണവും വെള്ളവും നൽകിയതോടെ കുരങ്ങന്മാർ ഇവിടം വിട്ടു പോകുന്നില്ല. വാഴകളും പൈനാപ്പിളും മറ്റും നശിപ്പിക്കുകയാണ്. കൂടാതെ വീടുകളിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുന്നതായി ജനങ്ങൾ പരാതിപ്പെടുന്നതായി പഞ്ചായത്തംഗം ശരത് ശശി പറഞ്ഞു. ഈ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ടവറിന്റെ മുകളിലാണ് ഇവരുടെ താമസം. നാട്ടുകാരുടെ പരാതിയിൽ കുരങ്ങ് ശല്യം പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതായി ശരത് ശശി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com