ADVERTISEMENT

വിഴിക്കത്തോട് ∙ പിവൈഎംഎ ലൈബ്രറി 75–ാം വയസ്സിലേക്ക്. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റി‍നം ജൂബിലി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം. വൈകിട്ട് 4.30ന് പള്ളിപ്പടിയിൽ നിന്നു വിളംബരറാലി ആരംഭിക്കും. തുടർന്നു വിഴിക്കത്തോട്ടിൽ ചേരുന്ന സമ്മേളനത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ചന്ദ്രബാബു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ്‌ കെ.കെ.പരമേശ്വരൻ അധ്യക്ഷത വഹിക്കും. 75 വർഷത്തെ അനുസ്മരിച്ച് 75 നിലവിളക്കുകൾ തെളിക്കും. സ്വാഗത സംഘം ചെയർമാൻ സമാരംഭ സന്ധ്യാ ദീപം പ്രകാശിപ്പിക്കും. ചെറുതും വലുതുമായ 75 പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി നടത്തും.

1950കളിൽ പബ്ലിക് യങ് മെൻസ് അസോസിയേഷൻ ലൈബ്രറിക്കു (പിവൈഎംഎ) രൂപം നൽകി. വിഴിക്കത്തോട് ഗ്രാമത്തിന്റെ പുരോഗതിക്കും വികസനത്തിനും ലൈബ്രറി നേതൃത്വം നൽകി. 500 അംഗങ്ങൾ, 20,000 പുസ്തകങ്ങൾ, 3 നില മന്ദിരം, വിപുലമായ ലൈബ്രറി, പത്ര പാരായണ ഹാൾ, വനിതാ വയോജന പുസ്തക വിതരണ പദ്ധതി, ബാലവേദി, കുട്ടിക്കർഷക ഗ്രൂപ്പ്‌, വനിതാവേദി, യൂത്ത് ക്ലബ്‌, ഫാർമേഴ്സ് ക്ലബ്‌, സ്പോർട്സ് ക്ലബ്, സാംസ്കാരിക വേദി, പാലിയേറ്റീവ് യൂണിറ്റ്, മിനി അഗ്രോ ക്ലിനിക്, സീനിയർ സിറ്റിസൻസ് ഫോറം, വനിതാ, കർഷക സ്വാശ്രയ സംഘങ്ങൾ, വനിതാ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് പിവൈഎംഎ ലൈബ്രറി നടത്തുന്നത്.

താലൂക്ക് തലത്തിലും ജില്ലാ തലത്തിലും നല്ല ലൈബ്രറിക്കുള്ള അവാർഡ് ലഭിച്ചു . 2021ൽ എ പ്ലസ് ഗ്രേഡ് നേടിയിരുന്നു. കുട്ടിക്കർഷക ഗ്രൂപ്പിന് കൃഷി ഭവന്റെയും ബാങ്ക് ഓഫ് ബറോഡയുടെയും അവാർഡ് എന്നിവ ലഭിച്ചു. പ്ലാറ്റി‍നം ജൂബിലി ആഘോഷം വിജയിപ്പിക്കാൻ 101അംഗ സ്വാഗത സംഘം പ്രവർത്തിക്കുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com