‘ഗുണ കേവിൽ’ വീണാൽ രക്ഷപ്പെടുത്താൻ ഇവിടെ ‘ചങ്ങനാശേരി ബോയ്സില്ല’ !
Mail This Article
×
ചങ്ങനാശേരി ∙ വിനോദയാത്രയ്ക്കിടയിൽ കൊടൈക്കനാലിലെ ‘ഗുണ കേവിൽ’ വീണ സുഹൃത്തിനെ രക്ഷപ്പെടുത്തിയ മഞ്ഞുമ്മലിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയാണ് അടുത്തിടെ ഹിറ്റായ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ ഇതിവൃത്തം. എന്നാൽ ചങ്ങനാശേരി നഗരത്തിലെ റോഡിലും നടപ്പാതയിലും വഴിയാത്രക്കാരുടെ ജീവൻ തന്നെ കവർന്നേക്കാവുന്ന ‘ഗുണ കേവുകൾ’ ഒരുക്കിയിരിക്കുന്നത് അധികൃതരാണ്.
നടക്കുന്ന വഴിയിൽ കാലൊന്ന് തെറ്റിയാൽ ഈ ഗുണ കേവുകളിൽ വീണു പോകും. പ്രധാന റോഡുകളിലും നടപ്പാതകളിലും ഇത്തരം ‘കുഴി ഗുഹകൾ’ കാണാം. ആളുകൾ വീണ് അപകടങ്ങൾ തുടരെയുണ്ടായപ്പോൾ കൊടൈക്കനാലിലെ ഗുണ കേവ് ഇരുമ്പ് ഗ്രില്ലിട്ട് അടച്ചുമൂടി. എന്നാൽ അപകടങ്ങൾ പെരുകിയിട്ടും ഇവിടത്തെ ഗുണ കേവുകൾ വായ് പിളർന്നു തന്നെയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.