ADVERTISEMENT

കോട്ടയം ∙ കടുത്തുരുത്തി മണ്ഡലത്തിൽ റോഡ് ഷോയുമായി യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ്. യുഡിഎഫ് കേന്ദ്ര ഇലക്‌ഷൻ കമ്മിറ്റി ജനറൽ കൺവീനർ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി മണ്ഡലം യുഡിഎഫ് ചെയർമാൻ ജോസ് കൊല്ലറാത്ത് അധ്യക്ഷത വഹിച്ചു. കട്ടച്ചിറയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ ചേർപ്പുങ്കൽ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ, പുതുവേലി, മോനിപ്പള്ളി, കുര്യനാട്, കുറവിലങ്ങാട് , വെമ്പള്ളി, പട്ടിത്താനം, കാണക്കാരി, കോതനല്ലൂർ, കുറുപ്പന്തറ, മുട്ടുചിറ , കടുത്തുരുത്തി, ആപ്പാഞ്ചിറ, കീഴൂർ, പെരുവ, അവർമ ,ശാന്തിപുരം, മരങ്ങോലി, നീഴൂർ, തുരുത്തിപ്പള്ളി , മഠത്തിപ്പറമ്പ് വഴി കടുത്തുരുത്തിയിൽ എത്തി സമാപിച്ചു. നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കിൽ, കൺവീനർ മാഞ്ഞൂർ മോഹൻകുമാർ, ഇ.ജെ.ആഗസ്തി, തോമസ് കണ്ണന്തറ, സുനു ജോർജ് പ്രമോദ് കടമ്പേരി ബെന്നി ഉഴവൂർ ,ജോയ് അഞ്ചാംതടം എന്നിവർ വിവിധയിടങ്ങളിൽ പ്രസംഗിച്ചു.

 എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പര്യടനം
എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ പര്യടനം

പുതുപ്പള്ളിയിൽ പര്യടനം നടത്തി തുഷാർ വെള്ളാപ്പള്ളി
കോട്ടയം ∙ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പര്യടനവുമായി എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. മണ്ഡലം പരിധിയിലെ 4 പഞ്ചായത്തുകളിൽ സ്ഥാനാർഥി പര്യടനം നടത്തി. അയർക്കുന്നത്തു നിന്ന് ആരംഭിച്ച പര്യടനം കർഷകമോർച്ച ദേശീയ ഉപാധ്യക്ഷൻ എസ്.ജയസൂര്യൻ ഉദ്ഘാടനം ചെയ്തു. മണർകാട് കവലയിൽ എത്തി പ്രചാരണം സമാപിച്ചു. ഇന്നു രാവിലെ ഏറ്റുമാനൂർ മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി പ്രചാരണം നടത്തും. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനത്തിനു ശേഷം പ്രചാരണം ആരംഭിക്കും. ഉച്ചയ്ക്കു ശേഷം കുമരകം ഭാഗത്ത് പര്യടനം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com