ADVERTISEMENT

വൈക്കം ∙  നിക്ഷേപിച്ച പണം തിരികെ ലഭിക്കാൻ ബാങ്കിനു മുന്നിൽ കുത്തിയിരുന്ന് 3 ദിവസമായി സമരം നടത്തുന്ന ദമ്പതികൾക്ക് പിന്തുണയുമായി യുഡിഎഫ്. മക്കളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി നിക്ഷേപ തുക മടക്കി വേണമെന്നാവശ്യപ്പെട്ട് വൈക്കം വെള്ളൂർ സർവീസ് സഹകരണബാങ്കിനു മുന്നിൽ ആത്മഹത്യാ ഭീഷണിയുമായി പിറവം മഠത്തിൽ പുത്തൻപുരയിൽ എം.കെ.മനോജ്, ഭാര്യ നിഷ മനോജ് എന്നിവരാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്.

ഇവർക്ക് പിന്തുണയുമായി ഇന്നലെ യുഡിഎഫ് പിറവം നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.ജയകുമാർ, പിറവം മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ ബാങ്കിനു മുന്നിൽ എത്തി സത്യഗ്രഹ സമരത്തിന് പിന്തുണ അറിയിച്ചു. തുടർന്ന് യുഡിഎഫ് നേതാക്കൾ ബാങ്ക് പ്രസിഡന്റുമായി ചർച്ച നടത്തി.

ഡയറക്ടർ ബോർഡ് ചേർന്ന് പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് പ്രസിഡന്റ് പറഞ്ഞതായി കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം.ആർ.ഷാജി പറഞ്ഞു. പിറവം യുഡിഎഫ് നേതാക്കളായ രാജു പാണാലിക്കൽ ഷാജു ഇലഞ്ഞിമറ്റം വെള്ളൂർ പഞ്ചായത്ത് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് കുര്യാക്കോസ് തോട്ടത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി പോൾ സെബാസ്റ്റ്യൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com