ADVERTISEMENT

കോട്ടയം ∙ കേരള രാഷ്ട്രീയത്തിന്റെ മർമമറിഞ്ഞ് അരനൂറ്റാണ്ടിലേറെ അവിഭാജ്യഘടമായി നിലകൊണ്ട മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) ചെയർമാനുമായിരുന്ന കെ.എം.മാണി ഓർമയായിട്ട് ഇന്ന് അഞ്ചുവർഷം.1965ൽ പാലായിലെ ജനങ്ങൾ അദ്ദേഹത്തെ തങ്ങളുടെ പ്രതിനിധിയാക്കി. എന്നാൽ അത്തവണ സഭ ചേർന്നില്ല. 1967 മുതൽ തുടർച്ചയായി 12 തവണ (51 വർഷം) അദ്ദേഹം പാലാ എംഎൽഎയായി. വിവിധ കാലഘട്ടങ്ങളിൽ മന്ത്രിയായി അദ്ദേഹം കൈകാര്യം ചെയ്യാത്ത വകുപ്പുകളും ചുരുക്കം.

ഒരേ മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ (13), ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ച എംഎൽഎ (24 വർഷം), ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗം (12), കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ), ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം 8 മാസം) നിയമവകുപ്പും (21 വർഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി തുടങ്ങിയവ കെ.എം.മാണി കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ച റെക്കോർഡുകളാണ്.കോട്ടയം മീനച്ചിൽ താലൂക്കിൽ കർഷകദമ്പതികളായ മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്‌ക്കൽ തോമസ് മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ജനുവരി 30ന് ആണ് അദ്ദേഹം ജനിച്ചത്. 2019 ഏപ്രിൽ 9ന് അന്തരിച്ചു.

‘മനസ്സിലെന്നും അച്ചാച്ചന്റെ മാസ്മരികത’
അദൃശ്യനെങ്കിലും ദൃശ്യസാന്നിധ്യം അനുഭവിപ്പിക്കുന്നതാണ് അച്ചാച്ചന്റെ മാസ്മരികത. ഈ തിരഞ്ഞെടുപ്പിലും അദ്ദേഹമാണു താരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോമസ് ചാഴികാടൻ എന്ന സ്ഥാനാർഥിയെ നിർദേശിച്ചിട്ടാണ് അദ്ദേഹം പോയത്. 33 വർഷം മുൻപു ബാബു ചാഴികാടന്റെ ആകസ്മിക വേർപാടിനു ശേഷം അവിടെ നടന്ന ചടങ്ങിൽ ആ കുടുംബത്തിൽനിന്നുതന്നെ ആളെ കണ്ടെത്തുമെന്നു പ്രഖ്യാപിച്ചു നടപ്പാക്കിയ അച്ചാച്ചന്റെ മുഖം ഇപ്പോഴും ഓർമയിലുണ്ട്.

അദ്ദേഹത്തിന് ഓരോ വ്യക്തിയും ഓരോ നിധി പോലെയായിരുന്നു. തിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചാൽ അദ്ദേഹത്തിനു തീരെ വിശ്രമമില്ലായിരുന്നു. പാലായിലെ പഴയ വീടിനോടും പുതിയ വീടിനോടും ചേർന്നെല്ലാമുള്ള ഓഫിസ് മുറിയാവും വാർ റൂം. ഇന്നു പിആർ ഗ്രൂപ്പ്, സ്ട്രാറ്റജിക് ഗ്രൂപ്പ് എന്നിങ്ങനെ എല്ലാം ഉണ്ടാവും. പക്ഷേ, അന്ന് അച്ചാച്ചൻ ഒറ്റയ്ക്കാണു ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചു ചെയ്തിരുന്നത്. പിന്നെ അദ്ദേഹം കണ്ടെത്തി ചുമതലയേൽപിക്കുന്ന ആളുകളും സവിശേഷ കഴിവുള്ളവരാവും. സാധാരണക്കാരെ മനസ്സിൽ കണ്ടാണ് അദ്ദേഹം പദ്ധതികൾ രൂപീകരിച്ചിരുന്നത്. ‘കാരുണ്യ’ പോലുള്ള ധാരാളം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com