ADVERTISEMENT

കോട്ടയം∙ ‘കേരള സ്‌റ്റോറി’ ലോകത്തുള്ള മുഴുവൻ മലയാളികളും കാണേണ്ട ചലച്ചിത്രമാണെന്ന് ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ കോട്ടയം ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ തുഷാർ വെള്ളാപ്പള്ളി. മുൻമന്ത്രി കെ.എം.മാണിയുടെ അഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാർ.

ലൗ ജിഹാദ് യാഥാർഥ്യമെന്നും കേരള സ്റ്റോറി കാണിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സമൂഹത്തിൽ നടക്കുന്നത് എന്താണെന്ന് കുട്ടികൾ കൂടി അറിയട്ടെ. മുസ്‌ലിം സഹോദരങ്ങളും ഇങ്ങനെയുള്ള ചില ആളുകളുടെ പ്രവർത്തി അംഗീകരിക്കുന്നില്ല. മുസ്‌ലിം വിഭാഗത്തിലെ വളരെ ചെറിയൊരു വിഭാഗം ആളുകൾ ചെയ്യുന്ന തെറ്റിന്റെ പേരിൽ ആ സമൂഹത്തിലുള്ള മുഴുവൻ ആളുകളും കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല’ – അദ്ദേഹം പറഞ്ഞു.

ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷന്മാരായ കെ.പത്മകുമാർ, അഡ്വ. സിനിൽ മുണ്ടപ്പള്ളി, അനിരുദ്ധ് കാർത്തികേയൻ, മണ്ഡലം പ്രസിഡന്റ് സുരേഷ് ഇട്ടി മണി തുടങ്ങിയവർ പുഷ്പാർച്ചനയിലും പ്രാർഥനയിലും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com