ADVERTISEMENT

തലയോലപ്പറമ്പ് ∙ മുവാറ്റുപുഴയാറ്റിൽ വർണവിസ്മയം തീർക്കുന്ന വടയാർ ആറ്റുവേല ഉത്സവം ഇന്ന് രാത്രി. നാളെ രാത്രി കരത്തൂക്കം. കൊടുങ്ങല്ലൂരമ്മ സഹോദരിയായ ഇളങ്കാവിലമ്മയെ കാണാൻ സർവാഭരണവിഭൂഷിതയായി ജലമാർഗം എഴുന്നള്ളുന്നുവെന്നാണ് ഐതിഹ്യം.രണ്ടു വലിയ കേവുവള്ളങ്ങൾ ചേർത്തുവച്ച് ചങ്ങാടം തീർത്ത് അതിൽ 18 കോൽ ഉയരത്തിലും 11 കോൽ ചുറ്റളവിലും തേക്കിൻകഴകൾ കൊണ്ടാണ് ആറ്റുവേല ചാടു നിർമിക്കുന്നത്. 

അവകാശിയായ കരക്കണ്ടത്തിൽ കെ.സി.ബാബു, വല്യാറമ്പത്ത് പ്രസാദ്, അനീഷ് കടൂക്കര എന്നിവരുടെ നേതൃത്വത്തിലാണ് ആറ്റുവേലച്ചാടിന്റെ നിർമാണം. മൂന്നു നിലകളായി നിർമിക്കുന്ന ചാടിന്റെ മുകളിലത്തെ നില ശ്രീകോവിൽ മാതൃകയിലാണ്. അതിൽ കൊടുങ്ങല്ലൂർ ഭഗവതി, വെളിച്ചപ്പാട്, ഭീഷ്മർ, അനന്തശയനം വിഗ്രഹങ്ങൾ അലങ്കരിച്ചുവയ്ക്കും.

∙ ഇന്ന് രാവിലെ 7ന് ഇളങ്കാവ് ക്ഷേത്രത്തിൽ പ്രത്യേക പൂജകൾക്കു ശേഷം ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറ് 2 കിലോമീറ്റർ അകലെ മറവൻതുരുത്ത് പഞ്ചായത്തിലെ ആറ്റുവേല കടവിലേക്ക് കൊണ്ടുപോകുന്ന ആറ്റുവേലച്ചാട് രാത്രി 2 വരെ അവിടെ ചെന്നാൽ കാണാനാവും.
∙ ഇന്നു രാത്രി ഒന്നിന് ആറ്റുവേലക്കടവ് ക്ഷേത്രത്തിൽ പുറക്കളത്തിൽ ഗുരുതിക്കു ശേഷം പുലർച്ചെ അശ്വതി നാൾ 18 നാഴിക പുലരുമ്പോൾ മുകളിലെ നിലയിൽ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com