ADVERTISEMENT

കുറവിലങ്ങാട് ∙ഒന്നോ രണ്ടോ ചെറിയ മഴ ലഭിച്ചു. പക്ഷേ ഇതു കൊണ്ടു ഒന്നും നാടിന്റെ ദാഹം തീരുന്നില്ല. മുൻപ് എങ്ങും ഇല്ലാത്ത വിധം ചൂട് വർധിക്കുകയാണ്. ഇന്നലെ കുറവിലങ്ങാട് മേഖലയിൽ രേഖപ്പെടുത്തിയ പകൽ താപനില 38 ഡിഗ്രി സെൽഷ്യസ്. പക്ഷേ 44 ഡിഗ്രി ചൂട് അനുഭവിക്കേണ്ട അവസ്ഥ.
∙കുടിവെള്ളം കിട്ടാക്കനി ആയി മാറുകയാണ്. കുറവിലങ്ങാട് പഞ്ചായത്തിൽ 9,11,12,13,14 വാർഡുകളിൽ ടാങ്കർ ലോറികളിൽ ജല വിതരണം ആരംഭിച്ചു.

∙നാടിനു മാതൃകയായി പ്രവർത്തിക്കുന്ന ചെറുകിട ശുദ്ധജല വിതരണ പദ്ധതികളുടെ സ്രോതസ്സുകൾ കൂടി വറ്റിത്തുടങ്ങിയതിനാൽ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം. പല സ്ഥലത്തും ചെറുകിട വിതരണ പദ്ധതികളുടെ കിണറുകൾ വറ്റി. വീടുകളിലെ കിണറുകളിലും ജലനിരപ്പ് താഴ്ന്ന അവസ്ഥയിലാണ്.മിക്ക വീടുകളിലും കുടിവെള്ളം പണം കൊടുത്തു വാങ്ങുകയാണ്. .ശുദ്ധജല ക്ഷാമം രൂക്ഷമാകുമ്പോഴും ജല അതോറിറ്റി നടപ്പാക്കുന്ന 23 കോടി രൂപയുടെ ജല വിതരണ പദ്ധതി പാതിവഴിയിൽ മുടങ്ങിയ അവസ്ഥയിൽ. ജലജീവൻ മിഷൻ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിൽ.

∙കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിലും ശുദ്ധജല ക്ഷാമം. ഉഴവൂർ, വെളിയന്നൂർ, കാണക്കാരി പഞ്ചായത്തുകളിൽ ജല ജീവൻ മിഷൻ പദ്ധതി പൂർണ തോതിൽ നടപ്പാക്കിയതിനാൽ കാര്യമായ പ്രശ്നമില്ല. എന്നാൽ ജല വിതരണത്തിൽ പല സ്ഥലത്തും നിയന്ത്രണം ഏർപ്പെടുത്തി.
∙എല്ലാ പഞ്ചായത്തുകളിലും തോടുകൾ വറ്റി വരണ്ട അവസ്ഥയിൽ.

∙ കാർഷിക മേഖലയിലെ ദുരിതത്തിനു അറുതിയില്ല.ഭേദപ്പെട്ട മഴയുടെ വരവ് വൈകുന്നത് ഗുരുതര പ്രതിസന്ധിയിൽ എത്തിക്കുമെന്നു കർഷകർ. പച്ചക്കറിക്കൃഷി ഉൾപ്പെടെ പ്രതിസന്ധിയിലാണ്. ഏത്തവാഴ കർഷകർക്കു പതിനായിരക്കണക്കിനു രൂപയുടെ നഷ്ടം.ഏത്തവാഴക്കൃഷി ആണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. കടുത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു വീഴുന്നു. ചില സ്ഥലങ്ങളിൽ നേരിയ മഴ പെയ്തതും വാഴ കൃഷിക്കു ദോഷകരമായി.മൂപ്പ് എത്തുന്നതിനു മുൻപ് വാഴക്കുലകൾ ഒടിഞ്ഞു പോകുകയാണ്. പച്ചക്കറി കർഷകർ ഇപ്പോൾ അച്ചിങ്ങപ്പയർ, പടവലം തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. പക്ഷേ ചൂടിന്റെ ആധിക്യം മൂലം പൂക്കൾ കരിഞ്ഞുണങ്ങുകയാണ്. ജലസേചനം നടത്തിയാലും മണ്ണ് വേഗത്തിൽ വരണ്ടു പോകുന്ന അവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com