ADVERTISEMENT

കോട്ടയം∙ ജാംനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആൻഡ് റിസർച് ഇൻ ആയുർവേദയ്ക്കായി (ഐടിആർഎ) കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐഐടി) ഇലക്ട്രോണിക് നാസൽ ഇൻസ്‌റ്റിലേഷൻ ഉപകരണം വികസിപ്പിച്ചു. ഈ നൂതന ഉപകരണം നാസ്യ കർമം ചെയ്യുന്നതിനുള്ള ഒരു സമ്പൂർണ പരിഹാരമായി പ്രവർത്തിക്കുന്നു

കൃത്യമായ ഡോസേജ് ഡെലിവറി ഉറപ്പാക്കുകയും നടപടിക്രമത്തിലുടനീളം ഒപ്റ്റിമൽ ലിക്വിഡ് താപനില നിലനിർത്തുകയും ചെയ്തുകൊണ്ട് നാസ്യ കർമ പ്രക്രിയയെ കാര്യക്ഷമമാക്കുന്നതിനാണ് പുതുതായി വികസിപ്പിച്ച ഉപകരണം രൂപകൽപന ചെയ്തിരിക്കുന്നത്. ആധുനിക ഫ്ലോ കൺട്രോൾ ടെക്നോളജിയും ടെമ്പറേച്ചർ അഡാപ്റ്റേഷൻ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുള്ള ഈ ഉപകരണം രോഗികൾക്ക് അസ്വാസ്ഥ്യങ്ങൾ കുറയ്ക്കുന്നു. ഈ ഉപകരണം പരമ്പരാഗത നാസ്യ കർമ ചികിത്സകളുടെ ഫലപ്രാപ്തിയും വർധിപ്പിക്കുന്നു.

കോട്ടയം ഐഐഐടിയിലെ റജിസ്ട്രാർ ഡോ. എം.രാധാകൃഷ്ണൻ ഐടിആർഎ ജാംനഗറിലെ ഡോ. ഇന്ദുവിന് ഇലക്ട്രോണിക് നാസൽ ഇൻസ്‌റ്റിലേഷൻ ഉപകരണം സമ്മാനിച്ചു. ആയുർവേദ വൈദ്യശാസ്ത്രത്തിലെ രോഗികളുടെ പരിചരണവും ചികിത്സാ ഫലങ്ങളും ഗണ്യമായി മെച്ചപ്പെടുത്താൻ ഈ ഉപകരണത്തിന് കഴിയും എന്ന് ഡോ. ഇന്ദു പറഞ്ഞു. കോട്ടയം ഐഐഐടി ചീഫ് ഇന്നൊവേഷൻ ഓഫിസർ കെ.ബി.അനുരൂപ് ആണ് ഈ ഉപകരണം രൂപകൽപന ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com