ADVERTISEMENT

പാലാ ∙ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനെ കണിക്കൊന്ന പൂക്കളുമായി സ്വീകരിച്ച് വോട്ടർമാർ. സ്വീകരണ കേന്ദ്രങ്ങളിലെത്തിയ ആളുകൾ പൂക്കളും പഴങ്ങളും നൽകി സ്വീകരിച്ചപ്പോൾ എല്ലാവർക്കും വിഷു ആശംസകൾ നേർന്ന് സ്ഥാനാർഥി യാത്രയാക്കി. ചേർപ്പുങ്കൽ പള്ളി ജംക്‌ഷനിൽ നിന്നാണു പര്യടനം ആരംഭിച്ചത്. അനവധി വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു പര്യടനം.

കൊഴുവനാൽ, മുത്തോലി, ഭരണങ്ങാനം, കരൂർ, രാമപുരം പഞ്ചായത്തുകളിൽ പര്യടനം നടത്തി. രാത്രി വൈകി പ്രചാരണം രാമപുരം പഞ്ചായത്തിലെ താമരമുക്കിൽ സമാപിച്ചു. സ്ഥാനാർഥിക്കൊപ്പം പാർട്ടി ചെയർമാൻ ജോസ് കെ.മാണിയും ഉണ്ടായിരുന്നു. വിഷു ദിനത്തിൽ പരസ്യ പ്രചാരണം ഒഴിവാക്കി. നാളെ  കോട്ടയം നിയോജക മണ്ഡലത്തിലാണു പര്യടനം.

പാലാ ∙ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടനു അസംഘടിത തൊഴിലാളി യൂണിയൻ (കെടിയുസി-എം) ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബിബിൽ പുളിക്കൽ അധ്യക്ഷത വഹിച്ചു. കുര്യാച്ചൻ മണ്ണാർമറ്റം, രാജൻ കിഴക്കേടത്ത്, മേരി തമ്പി, ബെന്നി, കെ.വി.അനൂപ്, റോസമ്മ വെള്ളാപ്പാട്, ആൻസി ജോസഫ്, ജോയി കാരിക്കക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.കുടുംബസംഗമം നടത്തി

പാലാ ∙ തോമസ് ചാഴികാടനുവേണ്ടി ഊരാശാലയിൽ നടത്തിയ കുടുംബ സംഗമം  കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എംപി. ഉദ്ഘാടനം ചെയ്തു.ജോർജുകുട്ടി ആഗസ്തി, ലീന സണ്ണി, സാവിയോ കാവുകാട്ട്, മേരി ഡൊമിനിക്, കെ.കെ.ഗിരീഷ് കുമാർ, പി.എൻ.പ്രമോദ്, ജോഷി തകിടിപ്പുറം, പ്രിൻസ് പാലക്കാട്ടുകുന്നേൽ, ഡെന്നിസ് എന്നിവർ പ്രസംഗിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com