ADVERTISEMENT

പാലാ ∙ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജ് വാഹന പര്യടനം നടത്തി. അനൗൺസ്മെന്റ് വാഹനം കടന്നു പോകുന്ന വഴികളിലെല്ലാം സ്ഥാനാർഥിയെ കാണാൻ ആളുകൾ കാത്തു നിന്നു. കൊന്നപ്പൂക്കളും വർണ മാലകളുമായിട്ടാണു വോട്ടർമാർ ഫ്രാൻസിസ് ജോർജിനെ സ്വീകരിച്ചത്.ആനുകാലിക സംഭവങ്ങൾ കോർത്തിണക്കിയ കലാജാഥ പര്യടനത്തിനു മാറ്റുകൂട്ടി. കൊടിതോരണങ്ങളാൽ അലങ്കരിച്ച നൂറുകണക്കിന് ഓട്ടോറിക്ഷകളും ബൈക്കുകളും പര്യടനത്തിനു അകമ്പടിയായി. തലനാട് പഞ്ചായത്തിലെ മേലടുക്കം ഞായർകുളം ജംക്‌ഷനിൽ മാണി സി.കാപ്പൻ എംഎൽഎ പര്യടനം ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റർ അധ്യക്ഷത വഹിച്ചു.വിവിധ സ്ഥലങ്ങളിൽ ബേബി തോമസ്, കുര്യൻ നെല്ലുവേലിൽ, സതീഷ് ചെള്ളാനി, സന്തോഷ് കാവുകാട്ട്, എൻ.സുരേഷ്, ജോർജ് പുളിങ്കാട്, സി.ടി.രാജൻ, ബിജു പുന്നത്താനം, ആർ.പ്രേംജി, പയസ് തോമസ്, ഷൈൻ പാറയിൽ, പി.എൽ.ജോസഫ്, മായ അലക്സ്, ജോബി നമ്പുടാകം, ബെന്നി മറ്റം, ജിമ്മി വാഴംപ്ലാക്കൽ, സജി ജോസഫ്, എൽസമ്മ തോമസ്, അനുപമ വിശ്വനാഥ്, തോമസ് താളനാനി,  സാബു ജോസഫ്, തോമസ് കിഴക്കേക്കര, റിജോ ജോർജ്, നിതിൻ സി.വടക്കൻ, ഷാജി ജോസഫ്, ടി.ജെ.ബഞ്ചമിൻ, ബിബി ഐസക്, ജീമോൻ തയ്യിൽ, ബെന്നി ചോക്കാട്ട്, വക്കച്ചൻ അരീപ്പറമ്പിൽ, ടോം കോഴിക്കോട്ട്, സിബി അഴകംപറമ്പിൽ, ജോസ് കുഴികുളം, പയസ് മാണി എന്നിവർ പ്രസംഗിച്ചു. തലനാട്, മൂന്നിലവ്, തലപ്പലം, ഭരണങ്ങാനം, മേലുകാവ്, കടനാട്, കരൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി.വള്ളിച്ചിറ താമരക്കുളത്തു സമാപിച്ചു. ഇന്ന് വൈക്കം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com