ADVERTISEMENT

കറുകച്ചാൽ∙ ‍കറുകച്ചാൽ – നെത്തല്ലൂർ കുരിശുപള്ളി കവല ബൈപാസ് റോഡ് നിർമാണം നീളുന്നു. ജല അതോറിറ്റി ജോലികൾ പൂർത്തിയാകാത്തതുമൂലമാണ് നിർമാണം വൈകുന്നതെന്നു പിഡബ്ല്യുഡി റോഡ് വിഭാഗം അധികൃതർ പറഞ്ഞു. ടൗണിലെ ഗുരുമന്ദിരം കവലയിൽനിന്നു നെത്തല്ലൂർ കുരിശുപള്ളിക്കവലയിൽ എത്തുന്ന ബൈപാസ് റോഡിന് കഴിഞ്ഞ ബജറ്റിൽ 4 കോടി രൂപ അനുവദിച്ചിരുന്നു.

∙ ഗതാഗതക്കുരുക്കിന് തടയിടാം
ബൈപാസ് നിർമാണം പൂർത്തിയാക്കുന്നതോടെ കറുകച്ചാൽ ടൗണിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും. കറുകച്ചാൽ ഗുരുമന്ദിരം കവലയിൽനിന്ന് ആരംഭിക്കുന്ന ബൈപാസ് ബംഗ്ലാംകുന്ന് വഴി നെത്തല്ലൂർ കുരിശുകവലയിൽ എത്തും. 2 കിലോമീറ്റർ ദൂരം വരുന്ന റോഡ് പരമാവധി വീതികൂട്ടി ബിഎംബിസിയിൽ ടാറിങ് നടത്തിയാണ് നവീകരിക്കുന്നത്. ഇടുങ്ങിയതും തിരക്കേറിയതുമായ ഗുരുമന്ദിരം കവലയുടെ നവീകരണവും പദ്ധതിയിലുണ്ട്. ബൈപാസ് റോഡിലെ വളവുകൾ നിവർത്തി വീതികൂട്ടി സുരക്ഷാ ക്രമീകരണം ഒരുക്കി നവീകരിക്കും.

∙ ബൈപാസ് വന്നാൽ....
ചങ്ങനാശേരി, മണിമല, മല്ലപ്പള്ളി ഭാഗങ്ങളിൽനിന്നു വരുന്ന വാഹനങ്ങൾക്ക് കോട്ടയം ഭാഗത്തേക്കു പോകാൻ എളുപ്പമാകും. ഇതോടെ ടൗണിലെയും കറുകച്ചാൽ മുതൽ നെത്തല്ലൂർ വരെയുള്ള ഭാഗത്തെയും ഗതാഗതക്കുരുക്ക് ഒഴിയും. കോട്ടയം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് വേഗത്തിൽ കറുകച്ചാലിൽ എത്താനും കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com