ADVERTISEMENT

ചങ്ങനാശേരി∙ കെഎസ്ആർടിസി ഡിപ്പോയിൽനിന്നുള്ള ടേക്ക് ഓവർ സർവീസ് മുടങ്ങുന്നതായി പരാതി.  ചങ്ങനാശേരിയിൽനിന്നു വൈകിട്ട് പുറപ്പെടുന്ന –കട്ടപ്പന നെടുങ്കണ്ടം–പൊന്നാമല ടേക്ക് ഓവർ സർവീസ് കഴി‍ഞ്ഞ ദിവസം നടത്തിയില്ല. അടുത്തയിടെ 14,500 രൂപയോളം ദിവസവരുമാനം ഈ സർവീസിൽനിന്നു ലഭിച്ചിരുന്നു. നൂറുകണക്കിന് യാത്രക്കാരാണ് സർവീസിനെ ആശ്രയിച്ചിരുന്നത്. കെഎസ്ആർടിസി സർവീസ് മുടങ്ങിയതോടെ ഈ റൂട്ടിലോടിയ സ്വകാര്യ ബസിനു വൻതിരക്കായിരുന്നു. 

ചങ്ങനാശേരി ഡിപ്പോയിൽനിന്നു വൈകിട്ട് 3.10നു പുറപ്പെടുന്ന മുരിക്കാശേരി സർവീസ്, 4.10നുള്ള മാവടി സർവീസും പലപ്പോഴും മുടങ്ങുന്നതായും സമയം തെറ്റി ഓടുന്നതായും പരാതിയുണ്ട്. ഇതുമൂലം ഈ റൂട്ടിൽ അതേ സമയത്ത് ഓടുന്ന സ്വകാര്യ ബസുകൾക്ക് വൻ തിരക്കാണ്. രാവിലെ 7.30ന് ഉണ്ടായിരുന്ന മുണ്ടക്കയം സർവീസും 12നുള്ള കട്ടപ്പന സർവീസും കോവിഡിനു ശേഷം പുനരാരംഭിച്ചിട്ടില്ലെന്നും യാത്രക്കാർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com