ADVERTISEMENT

വൈദ്യുതി മുടക്കം
പൈക ∙ മലേക്കാവ്, പന്തത്തല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ അരുവിത്തുറ കോളജ്, കൊണ്ടൂർ ക്രീപ്മിൽ, വിക്ടറി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ ആണ്ടൂർ കവല, കുരുവിനാൽ, മുത്തോലി ബിഎസ്എൻഎൽ കവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇന്നു മുതൽ  22 വരെജല വിതരണം മുടങ്ങും
കടുത്തുരുത്തി ∙ തലയോലപ്പറമ്പ് - കൂത്താട്ടുകുളം റോഡിൽ 315 എം.എം. പിവിസി ഗ്രാവിറ്റി ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ഇന്നു മുതൽ 22 വരെ കടുത്തുരുത്തി സബ് ഡിവിഷൻ പരിധിയിലുള്ള ഞീഴൂർ,കടുത്തുരുത്തി, കല്ലറ പഞ്ചായത്തുകളിൽ ജല വിതരണം മുടങ്ങുമെന്ന് ജലഅതോറിറ്റി അധികൃതർ അറിയിച്ചു.

പെയിന്റിങ് മത്സരം
കോട്ടയം ∙ ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷൻ (കെജിവിഒഎ) വേൾഡ് വെറ്ററിനറി ദിനാചരണത്തിൽ നാളെ രാവിലെ 10ന് വിദ്യാർഥികൾക്കായി  പെയിന്റിങ് മത്സരം നടത്തും. എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ എൽപി, യുപി ഹൈസ്കൂൾ വിഭാഗങ്ങളിലായാണ് മത്സരം. ഫോൺ: 9495945234, 9447259272

അധ്യാപക ഒഴിവ്
മാന്നാനം ∙ കെഇ കോളജ് സ്വാശ്രയ വിഭാഗത്തിൽ സൈക്കോളജി, കണക്ക് വിഷയങ്ങൾക്ക് അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ മേയ് 30ന് മുൻപ് അപേക്ഷിക്കണം. നെറ്റ് പാസായവർക്ക് മുൻഗണന.ഇ–മെയിൽ. jhobu@yahoo.co.in. ഫോൺ: 9496546707

ഗേറ്റ് 23 ന് അടച്ചിടും
കോട്ടയം ∙ അറ്റകുറ്റപ്പണികൾക്കായി കുറുപ്പന്തറ റെയിൽവേ സ്റ്റേഷൻ യാർഡ് ഗേറ്റ് 23 ന് രാവിലെ 8 മുതൽ വൈകിട്ട് 8 വരെ അടച്ചിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com