ADVERTISEMENT

പാലാ∙ പാലായിൽ വീണ്ടും എക്സൈസിന്റെ കഞ്ചാവ് വേട്ട. പശ്ചിമബംഗാളിൽ നിന്നു വിൽപനയ്ക്കു കൊണ്ടുവന്ന അരക്കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി. ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ ബർദുവാൻ സ്വദേശി എസ്.കെ.സരോവർ ആണ് അറസ്റ്റിലായത്. ഒരുമാസം മുമ്പ് പാലാ എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിൽ 2.5 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായിരുന്നു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഫിലിപ് തോമസ്, കെ.വി. അനീഷ് , പ്രിവന്റീവ് ഓഫീസർ മനു  ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ പി. നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ടി.രജനി, ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com