അട്ടക്കുളത്ത് ഒരുങ്ങുന്നു ‘ആറുമണിക്കാറ്റ് ’

Mail This Article
പുന്നവേലി ∙ കുളത്തൂർമൂഴി – നെടുംകുന്നം റോഡിൽ അട്ടക്കുളത്ത് ‘ ആറുമണിക്കാറ്റ് ’ ഒരുങ്ങുന്നു. പുന്നവേലി വികസന സമിതി, പികെ കാർമ സമിതി എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് പദ്ധതി. റോഡിന് ഇരുവശവുമായി വഴിയോരത്ത് 200 മീറ്ററോളം ദൂരത്തിൽ വിശ്രമിക്കാൻ സൗകര്യമുണ്ടാകും.
പൊള്ളുന്ന ചൂടിൽ തണലാകും
ഒരു വശത്ത് പാടത്തിന്റെ സൗന്ദര്യവും മറുവശത്ത് പുന്നവേലി പുഴയുടെ വശ്യതയും നിറഞ്ഞ അട്ടക്കുളത്തെ പുന്നവേലി പാലത്തിന്റെ സമീപന പാതയിലാണ് ആറുമണിക്കാറ്റ് പദ്ധതി നടപ്പാക്കുന്നത്. പുഴയിൽ നിന്ന് ഏതു സമയത്തും ലഭിക്കുന്ന കാറ്റാണ് മേഖലയുടെ പ്രത്യേകത. പദ്ധതിയുടെ ആദ്യഘട്ടമായ വനിതകളുടെ നാടൻ ഭക്ഷണശാല ഇന്നലെ ഉദ്ഘാടനം ചെയ്തു. പുന്നവേലി പാലം നിർമിച്ച ശേഷമാണ് മേഖലയിൽ വിശാലമായ സ്ഥലം ലഭ്യമായത്. ഇരുവശവും ടൈൽ പതിച്ച സമീപപാതയിൽ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്ത് വിശ്രമിക്കാം. ഒപ്പം ഭക്ഷണവും കഴിക്കാം.