ADVERTISEMENT

കോട്ടയം ∙ അത്യാസന്ന നിലയിലായി വൈദ്യുത പോസ്റ്റുകൾ. ഒരെണ്ണം തകർന്നാൽ വലിയ അപകടത്തിന് സാധ്യത. ടൗണിലും ചന്തക്കവല–എംഎൽ റോഡിൽ അപകടവസ്ഥയിൽ 16 ഇരുമ്പു പോസ്റ്റുകളാണുള്ളത്. പോസ്റ്റുകളുടെ ചുവടുഭാഗം തകർന്നും വാഹനം തട്ടി വളഞ്ഞ നിലയിലുമാണ്. എതെങ്കിലുമൊന്ന് നിലംപൊത്തിയാൽ മറ്റു പോസ്റ്റുകളും തകരും. പലതും തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്.

ബലക്ഷയമുള്ള പോസ്റ്റിന് മുകളിലൂടെ ഏരിയൽ ബഞ്ച്ഡ് കേബിൾ വലിച്ചതോടെ ഭാരം കാരണം വളഞ്ഞിട്ടുണ്ട്. കെട്ടിടങ്ങളുടെ മുകളിലേക്ക് ചെരിഞ്ഞ നിലയിലാണ് പോസ്റ്റുകൾ പലയിടത്തും. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ കെട്ടിടങ്ങളുടെ മുകളിലേക്ക് പതിക്കുമെന്ന ഭീതിയുണ്ട് ജനത്തിന്. ജനത്തിരക്കുള്ള മാർക്കറ്റ് റോഡിന്റെ ഇരുവശത്തുമുള്ള 12 പോസ്റ്റുകളുടെ നിലയാണ് കഷ്ടം. പലതും വളഞ്ഞും വാഹനം തട്ടിയും ഏതു നിമിഷവും വീഴാവുന്ന നിലയിലാണ്.

കുറ്റം റോഡിന് 
റോഡിന് വീതി കുറവുള്ളത് കാരണം പോസ്റ്റിന് സ്റ്റേ ലൈൻ നൽകാൻ കഴിയാത്ത സ്ഥിതിയാണ്.സ്റ്റേ ലൈൻ വലിക്കുന്നതിന് പുരയിട ഉടമകൾ വിസമ്മതം പ്രകടിപ്പിക്കാറുണ്ട്. ഇതുകാരണം പരിമിതമായ സ്ഥലത്താണ് പോസ്റ്റുകൾ. അപകട സാഹചര്യമെന്ന് പരാതിയുണ്ടെങ്കിൽ സെക്ഷൻ എഇയ്ക്ക് പരാതി നൽകാമെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com