ADVERTISEMENT

കാഞ്ഞിരപ്പള്ളി ∙ മണിമല റോഡിൽ വില്ലൻചിറ പടിയിൽ പൊതുമരാമത്ത് പുറമ്പോക്കിൽ നിൽക്കുന്ന കേടു വന്ന മരം അപകട ഭീഷണി സൃഷ്ടിക്കുന്നു. കേടുപറ്റിയ ചുവടുഭാഗം ദ്രവിച്ച് ഏതു സമയവും നിലം പൊത്താവുന്ന വിധമാണു മരം നിൽക്കുന്നത്. മരത്തിന്റെ ചുവടു പൊള്ളയാണ്. മരത്തിനു സമീപത്തായാണു വില്ലൻചിറ ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നത്. ഇതുവഴി 11 കെവി വൈദ്യുതി ലൈനും കടന്നു പോകുന്നു.

സമീപവീടുകൾക്കും കാഞ്ഞിരപ്പള്ളി –മണിമല റോഡിലെ യാത്രികർക്കും വൻ അപകട ഭീഷണിയായാണു മരം നിൽക്കുന്നത്. മരം ഉടൻ വെട്ടി മാറ്റണം എന്നാവശ്യപ്പെട്ട് ചിറക്കടവ് പഞ്ചായത്തിനും പൊതുമരാമത്ത് വകുപ്പിനും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. 

ഇടവിടാതെ വാഹനങ്ങൾ കടന്നു പോകുന്ന റോഡിന്റെ അരികിലാണു മരം നിൽക്കുന്നത്. സമീപത്ത് വൈദ്യുതി ലൈനും ട്രാൻസ്ഫോമറും ഉള്ളതിനാൽ മരം വീണാൽ അപകട സാധ്യത കൂടുതലാണെന്നും നാട്ടുകാർ പറയുന്നു. ടൗണിനോടു ചേർന്ന സ്ഥലമായതിനാൽ വിദ്യാർഥികളടക്കം ഒട്ടേറെ ആളുകൾ നടന്നു പോകുന്നു സ്ഥലമാണ്.സമീപത്തെ ക്ഷേത്രത്തിലേക്കും ആളുകൾ എത്തുന്ന സ്ഥലത്താണ് ഏതു സമയവും നിലംപൊത്താവുന്ന തരത്തിലുള്ള മരം നിൽക്കുന്നത്. മരം വെട്ടിമാറ്റാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com