ADVERTISEMENT

മുണ്ടക്കയം ∙ ബൈപാസിൽ വീണ്ടും അപകടം. കാറുകൾ കൂട്ടിയിടിച്ച് 2 പേർക്കു പരുക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണു സംഭവം. ഇരുദിശകളിലായി വന്ന കാറുകൾ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. 3 ദിവസത്തിനിടെ സംഭവിക്കുന്ന രണ്ടാമത്തെ അപകടമാണിത്.കഴിഞ്ഞ ദിവസം അമിതവേഗത്തിലെത്തിയ കാർ പിക്കപ് വാനിലും ഓട്ടോയിലും ഇടിച്ച് 5 പേർക്കു പരുക്കേറ്റിരുന്നു.

വാഹനങ്ങളുടെ അമിതവേഗമാണ് അപകടങ്ങൾക്കു കാരണം. വേഗം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്തതു സംബന്ധിച്ച് ഇന്നലെ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. വേഗം നിയന്ത്രിക്കാൻ ഹംപുകൾ, ഡിവൈഡറുകൾ, ക്യാമറകൾ ഇവയിൽ ഏതെങ്കിലും സ്ഥാപിക്കാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com