ADVERTISEMENT

ഫാർമസിസ്റ്റ് ഒഴിവ്: മേലുകാവ് ∙ 3183 നമ്പർ മേലുകാവ് സഹകരണ ബാങ്ക് നീതി മെഡിക്കൽ സ്റ്റോറിൽ ദിവസ വേതനത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. ഫോൺ: 7902278880, 9544492090.

അവധിക്കാല കംപ്യൂട്ടർ കോഴ്സ്
പാലാ ∙ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ പാലാ സെന്ററിൽ അവധിക്കാല കംപ്യൂട്ടർ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 3ാം ക്ലാസ് മുതൽ 10ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. ഫോൺ: 9496308237, 9778571717.

ബോധവൽക്കരണ ക്ലാസ് നാളെ
കോട്ടയം ∙ ഗോകുലം കേരള ഫുട്ബോൾ ക്ലബ് ചെന്നൈയിൽ ആരംഭിക്കുന്ന റസിഡൻഷ്യൽ അക്കാദമിയിലേക്കു പ്രവേശനം തേടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് തിരുവനന്തപുരം ആക്കുളത്തെ ഹോട്ടൽ ഗോകുലം ഗ്രാൻഡിൽ നാളെ 11 മുതൽ 3 വരെ നടക്കും. ഫോൺ: 9447232232.

ജോലി ഒഴിവ്
ചങ്ങനാശേരി ∙ മാടപ്പള്ളി ബ്ലോക്ക് കേന്ദ്രമായി നബാർഡിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന കർഷക ഉൽപാദന കമ്പനിയിലേക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, അക്കൗണ്ടന്റ് എന്നീ ഒഴിവുകളിലേക്ക് യഥാക്രമം എംബിഎ / കാർഷിക മേഖലയിൽ ബിരുദാനന്തര ബിരുദം, ബികോം / എംകോം, ടാലി കംപ്യൂട്ടർ അഭിരുചി ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട ഇമെയിൽ വിലാസം: mafpcltd.2022@gmail.com. ഫോൺ: 94462 59381, 88910 29381.

വൈദ്യുതി മുടക്കം
തെങ്ങണ ∙ കാടൻചിറ, പുളിയാംകുന്ന് എൻഇഎസ് ബ്ലോക്ക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ റോഷൻ ആർക്കേഡ്, ടെൻസിങ്, നിയർബൈ മാർട്ട്, വള്ളിക്കാവ്, പെരുന്ന ടെംപിൾ, പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്, പെരുമ്പുഴക്കടവ്, പൂവത്താർ, ഓണപ്പുറം, കാക്കാംതോട്, വട്ടപ്പള്ളി അമ്മൻകോവിൽ, വൈഎംഎസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ വൈദ്യരുപടി, കളമ്പാട്ടുചിറ, നാഷനൽ റബർ, മോമോ റബർ, സെന്റ് മേരീസ്, സി.കെ.ബേബി, റെനോ കമ്പനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെയും കനകക്കുന്ന്, നിറപറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 2 മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
കുമരകം ∙ മാസ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com