ADVERTISEMENT

കോട്ടയം∙  അധ്യാപകരുടെയും സ്കൂൾ കൗൺസലറുമാരുടെയും കൂട്ടായ്മയായ ലൈഫ് ടെക് സൊലൂഷൻ 12 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി സമ്മർ ക്യാംപ് സംഘടിപ്പിക്കുന്നു. കോട്ടയം പേരൂർ കാസ മരിയയിൽ വെച്ച് ഏപ്രിൽ 27, 28, 29 തീയതികളിലാണ് ക്യാംപ്. വിവിധ വിഷയങ്ങളിൽ പത്തോളം പ്രമുഖ പരിശീലകരും കൗൺസലർമാരും ക്ലാസുകൾക്ക് നേതൃത്വം നൽകും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും പ്രവേശനം.  വ്യക്തിത്വ വികസനം,

കരിയർ ഗൈഡൻസ്, ലക്ഷ്യബോധം, മൊബൈൽ അഡിക്ഷൻ എങ്ങനെ ഒഴിവാക്കാം, നേതൃപാടവം, ആശയ വിനിമയം, പ്രസംഗ പരിശീലനം, മെമ്മറി ടെക്നിക് തുടങ്ങി ഇരുപതിലധികം വിഷയങ്ങളിൽ കളികളിലൂടെ കുട്ടികളെ പരിശീലിപ്പിക്കും. വിവരങ്ങൾക്ക്: 9400376678, 9846123691

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com