ADVERTISEMENT

പാലാ∙കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപുവും മക്കളായ ജോസഫും ജോർജും മൈക്ക് എടുത്തു; യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനു വേണ്ടി പാലായിൽ പാട്ടുപാടിയും നൃത്തം വച്ചും നടത്തിയ യുവജന  സംഗീത സന്ധ്യ ആവേശമായി. നൂറു കണക്കിനാളുകളാണ് യൂത്ത് വോയ്സിൽ പങ്കെടുക്കാൻ എത്തിയത്.

യുഡിഎഫ് യുവജന വിദ്യാർഥി സംഘടനകളുടെ നേത്യത്വത്തിലാണു ടൗൺ ബസ് സ്റ്റാൻഡിനു സമീപം പാട്ട് പാടി വോട്ട് ചോദിക്കൽ നടത്തിയത്. ഐടി ആൻഡ് പ്രഫഷനൽ കോൺഗ്രസ് അംഗം ഏലിയാസ് കീബോർഡും കേരള കോൺഗ്രസ്  ഉന്നതാധികാര സമിതി അംഗം സേവി കുരിശുവീട്ടിലിന്റെ മകൻ  എമിൽ സേവി ഡ്രംസും  അപുവിന്റെ മക്കൾ ജോർജും ജോസഫും ഗിറ്റാറും വായിച്ചു.  കൊല്ലപ്പെട്ട സിദ്ധാർഥിനെ അനുസ്മരിച്ച് കെപിസിസി അംഗം നിശാ സോമൻ രചിച്ച  കവിത അവർ തന്നെ ആലപിച്ചാണ് സംഗീത സായാഹ്നം ആരംഭിച്ചത്. 

പിന്നീട് അപുവും മക്കളായ  ജോസഫും ജോർജും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിയും  മൈക്ക് എടുത്തതോടെ യുവജനങ്ങൾ ഉത്സാഹ തിമിർപ്പിലായി.  കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം ഉദ്ഘാടനം ചെയ്തു .യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശേരി   അധ്യക്ഷത വഹിച്ചു.

മോൻസ് ജോസഫ് എംഎൽഎ,  ഡിസിസി ഉപാധ്യക്ഷൻ ചിന്റു  കുര്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഗൗരി ശങ്കർ, കെഎസ്‌യു ജില്ലാ അധ്യക്ഷൻ  നൈസാം,  യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാവുകാട്ട്, തോമസ് ആർ.വി. ജോസ്‌ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com