ADVERTISEMENT

അരുവിത്തുറ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നവീകരിച്ച ബിരുദ കോഴ്സുകളിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടപ്പിലാക്കുന്ന പുതിയ പാഠ്യപദ്ധതിയായ എം.ജി.യു - യു.ജി.പി (ഹോണേഴ്സ്) സംബന്ധിച്ച് ബിരുദ പഠനം ‌ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി അരുവിത്തുറ സെന്റ്. ജോർജസ് കോളജ് എം.ജി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് മുഖാമുഖം സംഘടിപ്പിക്കുന്നു. ഏപ്രിൽ 29 തിങ്കളാഴ്ച്ച രാവിലെ 10 ന് ആരംഭിക്കുന്ന മുഖാമുഖം പരിപാടിക്ക് എം.ജി.യു - യു. ജി.പി റൂൾസ് ആന്റ് റെഗുലേഷൻ സബ്കമ്മറ്റി കൺവീനർ ഡോ. സുമേഷ് എ.എസ് നേതൃത്വം നൽകും.

ബിരുദ വിദ്യാഭ്യാസത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതി സംബന്ധിച്ച് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമുള്ള സംശയങ്ങൾ ഉന്നയിക്കാനും സാധ്യതകൾ മനസിലാക്കാനുമുള്ള അവസരം മുഖാമുഖത്തിലൂടെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9746832807 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com