ADVERTISEMENT

കോട്ടയം ∙ നാഗമ്പടം ഇൻഡോർ സ്റ്റേഡിയം മാമ്പഴത്തോട്ടമായി മാറി.! അൽഫോൻസയും ബംഗനപ്പള്ളിയും നീലവും മല്ലികയും മൽഗോവയും അടക്കം ഒട്ടേറെ ഇനങ്ങൾ. കേരള മാംഗോ ഗ്രോവേഴ്‌സ് കൺസോർഷ്യം, തിരുവനന്തപുരം എസ്ആർ കണക്ടേഴ്‌സ് എന്നിവയുടെ മാമ്പഴമേള 19 വരെ ഉണ്ടാകും. നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

വെള്ളായണി വരിക്ക, കപ്പ മാങ്ങ, മൂവാണ്ടൻ, സിന്ധുരം, പുളിശ്ശേരി മാങ്ങ (ചന്ദനകാരൻ), പേരക്ക മാങ്ങ, നമ്പ്യാർ മാങ്ങ, വെള്ളരി മാങ്ങ, കിളിച്ചുണ്ടൻ, ഒട്ടുമാങ്ങ, പഞ്ചവർണം, രത്‌നാഗിരി, മയിൽപീലി മാങ്ങ, കുറുക്കൻ മാങ്ങ, വട്ട മാങ്ങ, കലു നീലം, നക്ഷത്ര കല്ല്, കടുക്കാച്ചി, ചുക്കിരി, ചാമ്പ വരിക്ക, എന്നിങ്ങനെ മാമ്പഴങ്ങളുടെ പട്ടികയിൽ വൈവിധ്യം ഏറെ. 

മാവിൻതൈകളുടെ ശേഖരവും ഇവിടെയുണ്ട്. 
പുഷ്പ –ഫല –സസ്യ തൈകളുടെ ശേഖരമാണ് ആകർഷകമായ മറ്റിനങ്ങൾ. റോസ്, ലില്ലി, ചെമ്പരത്തി, ക്രിസാന്തം, മേരിഗോൾഡ്, മുല്ല, പിച്ചി, ലിക്കാടിയാ, ഗോൾഡൻ മുല്ല, കാറ്റസ്‌ക്ലോ, സാൽവിയ, കലാഞ്ചിയ, ജമന്തി, ഓർക്കിഡ്, പീസ് ലില്ലി, ആന്തൂറിയം, ലോറപ്റ്റലം, അരുളി, ഡാലിയ, അസീലിയ, പ്ലമേറിയ, ഗ്ലാഡിയോല, ചെമ്പകം, ബോഗൺവില്ല, മുസാണ്ട, മെലസ്‌റ്റോമ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള തൈകളും എത്തിച്ചിട്ടുണ്ട്. 

ആറാം മാസത്തിൽ കായ്ക്കുന്ന ആയുർ ജാക്ക് പ്ലാവ്, രണ്ടാം വർഷം കായ്ക്കുന്ന ഗംഗ ബോണ്ടം തെങ്ങിൻതൈകളും ശ്രദ്ധയാകർഷിക്കുന്നു.വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും നിരയുമായി പെറ്റ്‌ഷോയുമുണ്ട്.  അരുമ ജീവികൾക്കൊപ്പം സെൽഫിയെടുക്കാം. ഗൃഹോപകരണങ്ങൾ മുതൽ ഭക്ഷ്യ വസ്തുക്കൾ വരെ ലഭിക്കുമെന്നതും പ്രത്യേകത.രാവിലെ 11 മുതൽ മുതൽ രാത്രി 10 വരെയാണ് മേള. പ്രവേശനം പാസ് മൂലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com