ADVERTISEMENT

കോട്ടയം ∙ ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. മണർകാട് പഞ്ചായയത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേന്ദ്രത്തിലെ 9000 കോഴികൾ അസാധാരണമായ വിധത്തിൽ ചത്തു തുടങ്ങിയതോടെയാണു ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിൽ സാംപിൾ പരിശോധനയ്ക്ക് അയച്ചത്. ഈ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. 

സ്ഥിതിഗതികൾ നേരിടാൻ 5 സ്ക്വാഡുകൾ രൂപീകരിച്ചു. പക്ഷികളെ കൊന്നൊടുക്കുന്നത് അടക്കമുള്ള നടപടികൾ അടുത്ത ദിവസം നടക്കും. മണർകാട്  പഞ്ചായത്തിലെ 12.13.14, പുതുപ്പള്ളി പഞ്ചായത്തിലെ 2, 3 വാർഡുകൾ എന്നിവിടങ്ങളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ എല്ലാത്തരം വളർത്തു പക്ഷികളുടെയും ഉൽപ്പന്നങ്ങളുടയും വിപണനവും കടത്തും പൂർണമായും നിരോധിച്ചു. ഈ പഞ്ചായത്തുകളിലെ മറ്റു വാർഡുകളിലേയും കോട്ടയം, ഏറ്റുമാനൂർ, വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര,അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം. കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട എന്നീ തദ്ദേശ സ്ഥാപനങ്ങളിൽ ഇന്നു മുതൽ 29 വരെയും എല്ലാത്തരം വളർത്തു പക്ഷികളുടെയും ഉൽപ്പന്നങ്ങളുടയും വിപണനവും കടത്തും പൂർണമായും നിരോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com