ADVERTISEMENT

അധ്യാപക ഒഴിവ്
കോട്ടയം ∙ ഗവ.മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ദിവസവേതന വ്യവസ്ഥയിൽ ഹിന്ദി, ഹിസ്റ്ററി, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. അഭിമുഖം 29ന് രാവിലെ 10ന്. അസ്സൽ രേഖകളുമായി എത്തണം. ഫോൺ: 6282295178.

ഹെൽപ് ഡെസ്ക് തുടങ്ങി
വാഴൂർ ∙ എസ്‌വിആർ എൻഎസ്എസ് കോളജിൽ 2024 - 25 വർഷത്തെ ബിരുദ പ്രവേശനത്തിനായി ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി. കോളജിൽ നേരിട്ടെത്തിയും ഫോൺ നമ്പറിൽ വിളിച്ചോ പ്രവേശന നടപടികൾ ചെയ്യാം. ഫോൺ: 8281616377, 9447777893, 9562845254. 

ലാറ്ററൽ എൻട്രി
പൂഞ്ഞാർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ 2024 -25 അധ്യയന വർഷത്തേക്കുള്ള 2ാം വർഷ ഡിപ്ലോമ കോഴ്സുകളിലേക്കു ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു സയൻസിൽ 50 ശതമാനം മാർക്കോടെ വിജയിച്ചവർക്കും ഐടിഐ വിജയിച്ചവർക്കും അപേക്ഷിക്കാം.ഫോൺ: 7907961713, 9447460142.

വിഎച്ച്എസ്എസ്
മുരിക്കുംവയൽ ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഷയങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷകൾ 25 വരെ സ്വീകരിക്കും. വിഎച്ച്എസ്ഇ വെബ്സൈറ്റ് വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: 9497090315.

ഓൺലൈൻ കോൺഫറൻസ് 
മുരിക്കുംവയൽ ∙ ശബരീശ കോളജ് സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ കാലാവസ്ഥാ വ്യതിയാന ദേശീയ ഓൺലൈൻ കോൺഫറൻസ് 27 മുതൽ 29 വരെ നടത്തും. ഇതിനായുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. ആഗോളതാപനം, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ ഗവേഷകർ വിഷയാവതരണം നടത്തും. 7025460678.

ആർച്ചറി പരിശീലനം
കോട്ടയം ∙ ഫ്യൂച്ചർ ഒളിംപ്യൻസ് പ്രഫഷനൽ ട്രെയ്നിങ് അക്കാദമി, ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള എന്നിവ ചേർന്നു ജില്ലയിലുള്ള സ്കൂളുകളിൽ ആർച്ചറി പരിശീലനം തുടങ്ങാൻ താൽപര്യമുള്ള സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപ വില വരുന്ന ഉപകരണങ്ങൾ പരിശീലനത്തിനായി സ്കൂളുകൾക്ക് സൗജന്യമായി നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു. പരിശീലനം തുടങ്ങുന്നതിന് കുറഞ്ഞത് 100 മീറ്റർ സ്ഥലമുള്ള സ്കൂളുകൾ 24നു മുൻപ് അപേക്ഷ നൽകണം. വെബ്സൈറ്റ്: https://pcasak.weebly.com. ഫോൺ 9809921065.

മെഡിക്കൽ ക്യാംപ്
ചിറക്കടവ് ∙ സെന്റ് എഫ്രേംസ് പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാംപ് 26ന് നടക്കും. രാവിലെ എട്ട് മുതൽ നടക്കുന്ന ക്യാംപിൽ വെരിക്കോസ്, അപ്പെന്റിസൈറ്റിസ്, ഹെർണിയ, ശരീരത്തിലെ മുഴകൾ, തൈറോയ്ഡ്, പൈൽസ് തുടങ്ങിയവയ്ക്ക് ചികിത്സ ലഭിക്കും. 

പരിശീലനം 
കോട്ടയം ∙ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രവും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബർ ട്രെയ്നിങ്ങും ചേർന്ന് 18നും 45നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായി റബർ ടാപ്പിങ് ആൻഡ് പ്രോസസിങ് എന്ന കോഴ്സിലേക്ക് സൗജന്യ പരിശീലനം നൽകുന്നു. ഫോൺ: 0481-2303307, 2303306

സൗജന്യ പരിശീലനം 
കോട്ടയം ∙ ചിൽഡ്രൻസ് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിൽ  18നും 45നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്ക് 31 മുതൽ 'ഫാസ്റ്റ് ഫുഡ് സ്റ്റാൾ ഉദ്യമി' എന്ന കോഴ്സിലേക്ക് സൗജന്യ പരിശീലനം നൽകുന്നു. ഫോൺ: 0481 2303307, 2303306

സൗഹൃദസംഗമം 26ന് 
പാമ്പാടി∙ കെജി കോളജ് 88 - 90 കൊമേഴ്സ് S4B ബാച്ചിലെ വിദ്യാർഥികളുടെ സംഗമം 26ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ പാമ്പാടി ലയൺസ് ക്ലബ് ഹാളിൽ  കൂടുന്നതാണ്. 9447415021.

ശതാബ്ദി സമാപന സമ്മേളനം ഇന്ന്
പള്ളിക്കത്തോട് ∙ 1924ൽ സ്ഥാപിച്ച കൊമ്പാറ സെന്റ് ആന്റണീസ് എൽപി സ്കൂളിന്റെ ശതാബ്ദി സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5.30നു മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം മീനാക്ഷി നിർവഹിക്കും. പൂർവ വിദ്യാർഥിയും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എസ്.മനുവിനെ ചടങ്ങിൽ ആദരിക്കും. 

പിഎഫ്: പരാതി സമർപ്പിക്കാം
കോട്ടയം ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും ചേർന്ന് നടത്തുന്ന 'പിഎഫ് നിങ്ങൾക്കരികെ' 27ന് 9.30 ന് ഇഎസ്ഐ ബ്രാഞ്ച് ഓഫിസിൽ നടത്തും. പരാതികൾ ഇപിഎഫ് ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം.ഫോൺ: 0481 2300937.

ശിൽപശാല
കോട്ടയം ∙ സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയ്നിങ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ശിൽപശാല ഇന്നും നാളെയും നടത്തും. ഫോൺ: 9072592412.

കൺവൻഷൻ 
ചെത്തിപ്പുഴ ∙ കാർമൽ മൗണ്ട് ധ്യാന കേന്ദ്രത്തിൽ നാളെ രാവിലെ 9 മുതൽ 2 വരെ ഫാ. ജോർജ് കാളാശ്ശേരിയുടെ നേതൃത്വത്തിൽ കൺവൻഷൻ നടത്തും.

പൊതുയോഗം 26ന്
നെടുംകുന്നം ∙ തെക്കേക്കര ശ്രീഭഗവതി കുടുംബയോഗം വാർഷിക പൊതുയോഗം 26ന് ഉച്ചകഴിഞ്ഞ് 3.30ന് ക്ഷേത്രം വിശ്രാന്തി മന്ദിരത്തിൽ നടക്കും. വൈസ് പ്രസിഡന്റ് പി.ആർ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മത്സരപ്പരീക്ഷകളിൽ വിജയിച്ചവർക്ക് എൻഡോവ്മെന്റ് വിതരണം, പഠനോപകരണ വിതരണം എന്നിവ നടക്കും.

ശിഖരങ്ങൾ വെട്ടിമാറ്റണം 
നെടുംകുന്നം ∙ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ ഉടമസ്ഥർ സ്വന്തം ചെലവിൽ മരങ്ങൾ മുറിച്ചു മാറ്റുകയോ ശിഖരം വെട്ടി മാറ്റുകയോ  ചെയ്യണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് ഉടമസ്ഥൻ ഉത്തരവാദിയാകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

മരങ്ങൾ മുറിക്കണം
പൂഞ്ഞാർ ∙ പൂഞ്ഞാർ, തലനാട് പഞ്ചായത്ത് പരിധിയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ വിധത്തിൽ നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും ഉടമസ്ഥർ തന്നെ വെട്ടി മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ജലവിതരണം
പൊൻകുന്നം ∙ മണിമല റോഡിൽ കെഎസ്ടിപി നടത്തിയ നിർമാണത്തിന്റെ ഭാഗമായി മുടങ്ങിയ ശുദ്ധജല വിതരണം പുനഃസ്ഥാപിച്ചു. ഇനിയും ജലം ലഭിച്ചിട്ടില്ലാത്തവർ ജല അതോറിറ്റി ഓഫിസുമായി ബന്ധപ്പെടണം എന്ന് അധികൃതർ അറിയിച്ചു.

വൈദ്യുതി മുടക്കം
തെങ്ങണ ∙ പൂവത്തുമൂട്, ഇല്ലിമൂട്, വലിയകുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ സാന്ത്വനം മുട്ടത്തുപടി, ടാഗോർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൂരോപ്പട ∙ കാരിമലപ്പടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ കണിയാംകുന്ന്, പെരുമാനൂർക്കുളം, വെണ്ണാശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com