01 October 2023
From

പുഞ്ചവയൽ:മലയിൽ എം.കെ.സദാശിവൻ (65) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന്. ഭാര്യ: വിഴിക്കത്തോട് ഈട്ടിക്കൽ ശോഭന. മക്കൾ: ശുഭ, സുരേഷ്. മരുമക്കൾ: രമേഷ് (കറുകച്ചാൽ), അഞ്ജു (രാമപുരം).

പുതുപ്പള്ളി:എറികാട് ‍ഞാലിയിൽ അന്തരിച്ച സാറാമ്മ പുന്നൂസിന്റെ (95) മൃതദേഹം നാളെ രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം നിലക്കൽ ഓർത്തഡോക്സ് പള്ളിയിൽ. പരുത്തുംപാറ കരുമാങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: സണ്ണി, മോനിച്ചൻ, ഷാജി, ഡെയ്സിക്കുട്ടി, ശോശക്കുട്ടി, പരേതരായ കുഞ്ഞുമോൻ, സാബു. മരുമക്കൾ: സണ്ണി പടിഞ്ഞാറേക്കുറ്റ്, രാജൻകുഞ്ഞ് ചിറത്തലാട്ട്, കൊച്ചേലിയാമ്മ വള്ളിക്കാട്ട്, ഷൈല പടിഞ്ഞാറെതലയ്ക്കൽ, ലൗലി കൈപുരയിടം, ഷേർലി മുറിയാനിക്കൽ.

പള്ളം:താഴത്ത് അന്തരിച്ച ലിസമ്മ തമ്പാന്റെ (62) മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മാങ്ങാനം ഹെവൻലി ഫീസ്റ്റ് സെമിത്തേരിയിൽ. പയ്യപ്പാടി ചിരട്ടേപ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: തമ്പാൻ ഐപ്. മക്കൾ: നീതു (ബഹ്റൈൻ), നിമ്മി (അയർലൻഡ്). മരുമക്കൾ: ജയ്സൺ (ബഹ്റൈൻ), ഷെറിൻ (അയർലൻഡ്).

പാമ്പാടി:ചെറുമല പരേതനായ സി.എം.മാത്യുവിന്റെ മകൻ തൊടുപുഴ മുട്ടം എൻജിനീയറിങ് കോളജ് മുൻ ഉദ്യോഗസ്ഥൻ ബിനോയ് സി.മാത്യു (55) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ. ഭാര്യ: കുറിച്ചി പൂവക്കുളം ബിജിമോൾ. മക്കൾ: അലീന സാറ മാത്യു (അയർലൻഡ്), അലൻ സി.മാത്യു (കാനഡ).

ഏറ്റുമാനൂർ:പുതുപ്പറമ്പിൽ മേരി മാത്യു (പെണ്ണമ്മ-86) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളിയുടെ ശാന്തി തീരം സെമിത്തേരിയിൽ. പുന്നത്തുറ വെട്ടുകാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.ടി.മാത്യു. മക്കൾ: വത്സമ്മ, ലിസി, ബിജി, സജിമോൾ, ലിജി, ബിബിൻ മാത്യു. മരുമക്കൾ: സണ്ണിച്ചൻ കുടകശ്ശേരിൽ (അയർക്കുന്നം), സാബു പുത്തൻപറമ്പിൽ (പട്ടിത്താനം), ബിജു വല്ലാത്തറ (പാറോലിക്കൽ), സിറിൾ ജി.നരിക്കുഴി വെട്ടിമുകൾ (ജനപക്ഷം ജില്ലാ സെക്രട്ടറി), റെജി തെക്കെ തൊട്ടിയിൽ (വെമ്പള്ളി), ഷെനു ബിബിൻ നസ്രാണിത്തുണ്ടിയിലായ പൊക്കത്തിൽ (കുറിച്ചി).

പൊൻകുന്നം:റിട്ട. അധ്യാപകൻ ചെന്നാക്കുന്ന് തുണ്ടത്തിൽ ടി.ജോസഫ് (കൊച്ച്–90) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3ന് പൊൻകുന്നം ഹോളി ഫാമിലി ഫൊറോനാ പള്ളിയിൽ. പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആണ്. ഭാര്യ: കൂത്രപ്പള്ളി പൂവത്തുംമൂട്ടിൽ മേരിക്കുട്ടി. മക്കൾ: ജോസ് ടോം, സക്കറിയാസ് ജോസഫ്. മരുമക്കൾ: മേഴ്സി കാവുങ്കൽ വള്ളക്കടവ് (കട്ടപ്പന), ജെയ്സമ്മ പുന്നൂസ് തൊടുകയിൽ (പൈക).

നാലുകോടി:പുതുക്കളം ഔസേഫ് തോമസിന്റെ മകൻ തോമസ് തോമസ് (മോനിച്ചൻ-49) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ്‌ തോമസ് പള്ളിയിൽ. ഭാര്യ: ചേർത്തല തൈക്കൽ വേലിക്കാട്ട് സീന. മക്കൾ: ഏബൽ, എബിയ.

കുറവിലങ്ങാട്:നസ്രത്തുഹിൽ കരികുളത്തേൽ കെ.എൻ.ശശിധരന്റെ മകൻ കെ.എസ്.അനിൽകുമാർ (48) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന്. ഭാര്യ: ചെങ്ങളം ചെത്തിമറ്റം പ്രസീദ. മക്കൾ: നന്ദന, നവനീത്.

ചങ്ങനാശേരി:പായിപ്പാട് സിന്ധുഭവനം അമ്മിണി ഗംഗാധരൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: ബൈജു ഗംഗാധരൻ (അഹമ്മദബാദ്), പരേതനായ ഷാജു ഗംഗാധരൻ, സിന്ധു മോഹനൻ. മരുമക്കൾ: സി.പി.മോഹനൻ, സ്മിത ബൈജു (അഹമ്മദബാദ്).

ചിങ്ങവനം:മൂലംകുളം കൊണ്ടൂർ വീട്ടിൽ അന്തരിച്ച അച്ചാമ്മ സഖറിയയുടെ (78) മൃതദേഹം ഇന്ന് രാവിലെ 9ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 3ന് ശുശ്രൂഷയ്ക്ക് ശേഷം 4ന് ചിങ്ങവനം ദയറ പള്ളിയിൽ. ഇരവിപേരൂർ പ്ലാതോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.പി.സഖറിയ. മക്കൾ: ഫിലിപ്പുകുട്ടി (യുകെ), കെ.എസ്.കുര്യൻ (ഓസ്ട്രേലിയ). മരുമക്കൾ: സജിനി കടവിൽ (കോട്ടയം), ബിനി പാലത്തറമലയിൽ (ഇരവിപേരൂർ).

ഇത്തിത്താനം:എസ്എഫ് ഓഫിസ് (കോട്ടയം) റിട്ട. ഉദ്യോഗസ്ഥ പൊൻപുഴ ചിലങ്കയിൽ എസ്.കെ.ഗിരിജ ദേവി (83) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭർത്താവ്: പരേതനായ എസ്.ബാലകൃഷ്ണ പിള്ള (മലയാള മനോരമ മുൻ ഉദ്യോഗസ്ഥൻ). മക്കൾ: പ്രമീള ദേവി, പ്രമുഖ ദേവി, ബി.പ്രമോദ് (മനോരമ മുൻ ഉദ്യോഗസ്ഥൻ). മരുമക്കൾ: കെ.എൽ.രാജു, സി.പി.വിക്രമൻ, അമ്പിളി.

മുക്കൂട്ടുതറ:ഉമിക്കുപ്പ പുത്തൻപുരയ്ക്കൽ അന്നമ്മ മത്തായി (87) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഉമിക്കുപ്പ ലൂർദ് മാതാ പള്ളിയിൽ. കരിമ്പനക്കുളം വെച്ചൂ പടിഞ്ഞാറേതിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മത്തായി അഗസ്തി. മക്കൾ: മേരി, മറിയക്കുട്ടി, റോസമ്മ, ജോസ്, മത്തച്ചൻ, മോളി, സിസ്റ്റർ മരീന, ടോമി, ജയിംസ്, ത്രേസ്യാമ്മ, മോനിക്ക, സിബി. മരുമക്കൾ: മോളി, മേരിക്കുട്ടി, ജോസ് വെൺമാന്തറ (ഏയ്ഞ്ചൽ വാലി), റെജീന, ബിജി, ജോയിച്ചൻ പൂമറ്റം (നെടുങ്കണ്ടം), ബാബു കുന്നുതറ (കാഞ്ചിയാർ), സാലി, പരേതരായ ജോൺ കടന്തോട് (തോപ്രാംകുടി), ദേവസ്യ ചുക്കനാനിയിൽ (തുലാപ്പള്ളി), അപ്പച്ചൻ തെങ്ങേപ്ലാക്കൽ (കണമല).

മാറിയിടം:പെരികലത്തിൽ തോമസ് തൊമ്മിയുടെയും മേരിയുടെയും മകൾ ലീന തോമസ് (45) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മാറിയിടം തിരുഹൃദയ പള്ളിയിൽ.

താഴത്തുവടകര:കുന്നിനിയിൽ തങ്കമ്മ ഗോപാലൻ (87) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സാവിത്രി, പരേതയായ രമാദേവി, പ്രസന്നകുമാർ, വിജയകുമാർ, ശ്രീകല, പ്രീതകുമാരി, പ്രദീപ് കുമാർ, വിനോദ് കുമാർ. മരുമക്കൾ: ശാന്തി പി.കുമാർ, സുനി പ്രദീപ്, രേണു വിനോദ്, പരേതരായ ശ്രീധരൻ, രവീന്ദ്രൻ, ഡോ. ലീല വിജയൻ.

പാറമ്പുഴ:മാതിരപ്പള്ളിൽ എം.ജെ.ദേവസ്യ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പാറമ്പുഴ ബത്‌ലഹം പള്ളിയിൽ. ഭാര്യ: സംക്രാന്തി വട്ടക്കൽ എൽസി. മക്കൾ: എം.ഡി.ബിജു (കെഎസ്ഇബി മണർകാട്), എം.ഡി.ബൈജു. മരുമകൾ: ബീന ബിജു പണക്കളത്തിൽ.

തോട്ടയ്ക്കാട്:കൊണ്ടോടിക്കൽ സണ്ണി ജോർജ് (66) അന്തരിച്ചു. സംസ്കാരം നാളെ 3ന് തോട്ടയ്ക്കാട് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഡോ. സനൽ, ഡോ. ലിയോ. മരുമകൾ: ഡോ. റോഷൻ.

പുന്നവേലി:കോട്ടയിൽ പാസ്റ്റർ സി.വി.യോഹന്നാൻ (കുഞ്ഞുമോൻ-67) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 12ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പാലയ്ക്കൽ ഡബ്ല്യുഎംഇ അമ്പലത്തിനാംകുഴി സെമിത്തേരിയിൽ. ഭാര്യ: നെടുമ്പാല വലിയവീട്ടിൽ തങ്കമ്മ യോഹന്നാൻ. മക്കൾ: ബിന്ദു, ബിനു. മരുമക്കൾ: രാജൻ പോത്തുപാറ (തുലാപ്പള്ളി), സുജിത പറമ്പുകാട്ടിൽ (നെടുംകുന്നം).

പള്ളം:നെടുംപറമ്പിൽ ചെല്ലപ്പൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് പള്ളം എസ്എൻഡിപി ശ്മശാനത്തിൽ. ഭാര്യ: പുത്തനങ്ങാടി കൊല്ലന്റെപറമ്പിൽ പരേതയായ വത്സമ്മ. മക്കൾ: പുഷ്പകുമാരി, ബിനി, കെ.സി.ബിലു. മരുമക്കൾ: രാജപ്പൻ പള്ളം, ജയൻ തൃക്കൊടിത്താനം, കവിത പള്ളം.

മാലം:തോട്ടുങ്കൽ തോമസ് ഹാബേൽ (ജനത ജോയി-70) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 7ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: ആലീസ് (പാലക്കൽ). മക്കൾ: നിമ്മി (നഴ്സ് ദുബായ്), നീതു (നഴ്സ്, അബുദാബി), ആബേൽ. മരുമക്കൾ: വിനോ കോളശ്ശേരിൽ (ദുബായ്), ജോബിൻ കലേക്കാട്ടിൽ (അബുദാബി), നീനു (വടക്കേടത്ത്).

കുടയംപടി:സുശീലാലയം സരസ്വതി (95) അന്തരിച്ചു. സംസ്കാരം നടത്തി. കാരാപ്പുഴ കുന്നത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.കെ.വേലായുധൻ. മക്കൾ: നിർമല, കാഞ്ചന, സുമംഗല. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ, വിജയൻ, എം.കെ.ഹരിദാസ്.

കല്ലറ:പള്ളിപ്പറമ്പിൽ പി.ജെ.ജോർജ് (67) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് സെന്റ് ജോൺസ് സിഎസ്ഐ പള്ളിയിൽ. ഭാര്യ: പൂവന്തുരുത്ത് പുളിമൂട്ടിൽ മേരി ജോർജ്. മക്കൾ: ജോൺസൺ ജോർജ്, ജിസി ജോർജ്.

ബ്രഹ്മമംഗലം:ബ്രഹ്മമംഗലം എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ് റിട്ട. അധ്യാപകൻ നിർമലനിവാസിൽ വി.പി.ബാലകൃഷ്ണൻ നായർ (86) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഏനാദി മൂലംകുഴിയിൽ പരേതയായ ഇന്ദിരദേവി. മക്കൾ: നിർമല, ജയശ്രീ, ജയന്തി. മരുമക്കൾ: ഭാവനകുമാർ, നാരയണൻ, ഗിരീഷ്.

പുതുപ്പള്ളി:ആക്കാംകുന്ന് പുത്തൻപറമ്പിൽ ശോശാമ്മ സ്‌കറിയ (75) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: സ്കറിയ.

തിരുവഞ്ചൂർ:പറമ്പുകര ചള്ളിയിൽ ചാക്കോ ഔസേഫ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് തിരുവഞ്ചൂർ മൗണ്ട് കാർമൽ പള്ളിയിൽ. ഭാര്യ: വേളൂർ അകംപാടത്ത് അമ്മിണി ചാക്കോ. മക്കൾ: ഷാജി, പരേതനായ ജോൺ. മരുമക്കൾ: ഗീത, സൂസൻ.

ഉഴവൂർ:ഇലവുങ്കൽ ജോൺ മാത്യു (അപ്പച്ചൻ-71) ന്യൂയോർക്കിൽ അന്തരിച്ചു. സംസ്കാരം പിന്നീട് അവിടെ. ഭാര്യ: കൈപ്പുഴ ഓട്ടപ്പള്ളിയിൽ ഗോരോത്തി. മക്കൾ: ജോമി, ജിമ്മി, ജ്യോതി. മരുമക്കൾ: സ്മിത, ക്രിസ്റ്റി, രോഹിത്.

ശ്രീകണ്ഠമംഗലം:തെങ്ങുംപള്ളിൽ ശാന്തമ്മ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 4ന്. കൊല്ലാട് കല്ലുപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: ശ്രീനിവാസൻ. മക്കൾ: അഞ്ജന ശ്രീനിവാസൻ, ടി.എസ്.ശ്രീകാന്ത്, ഇന്ദു ശ്രീനിവാസൻ. മരുമക്കൾ: സുരേഷ് തൃപ്രയാർ, ധന്യ ആലുവ, സുനിൽ നീണ്ടൂർ.

കൂട്ടിക്കൽ:പുറപ്പന്താനം മറിയാമ്മ ദേവസ്യ (93) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: പരേതനായ പി.എം.ദേവസ്യ.

ചാമക്കാല:ക്ലാമറ്റത്തിൽ (ചാലായിൽ) സി.ജെ.അലക്സാണ്ടർ (77) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: മള്ളൂശ്ശേരി ഇടയാഞ്ഞിലിയിൽ ലിസി. മക്കൾ: സജല (യുഎസ്), സജോഷ് (കാനഡ), സജിത (ഓസ്ട്രേലിയ), സജീഷ് (ദുബായ്). മരുമക്കൾ: റെജി, ജിഷ, ബെന്നി, ദീപ്തി.

തമ്പലക്കാട്:തൊണ്ടുവേലി മുണ്ടപ്ലാക്കൽ എം.പി.ലൂക്കോസ് (74) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: അഞ്ജലിപ്പ വെളിയംപറമ്പിൽ ഏലിക്കുട്ടി ലൂക്കോസ്. മകൻ: ജോണി. മരുമകൾ: സുമ കണ്ണംകുളം പാമ്പാടി.

മല്ലപ്പള്ളി:ആനിക്കാട് തെക്കേടത്തു പടിക്കൽ അന്നമ്മ വർഗീസ് (95) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: പരേതനായ ടി.ടി.വർഗീസ്.

കോട്ടമുറി:എൻബി സദനം രത്നമ്മ ബാലകൃഷ്ണപിള്ള (84) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭർത്താവ്: പരേതനായ ബാലകൃഷ്ണപിള്ള. മക്കൾ: സുരേഷ് ചന്ദ്രബാബു, സുനിൽകുമാർ, സതീഷ്, സജികുമാർ, സന്തോഷ്, സലീജ്, സനോജ്. മരുമക്കൾ: വിജി സുരേഷ്, ഗിരിജ ദേവി, ഗീത സതീഷ്, രാധ സജി, മായ സന്തോഷ്, രസിക സനോജ്.

വൈക്കം:ഉല്ലാസ്ഭവനിൽ പി.കെ.കുമാരൻ (71) അന്തരിച്ചു. സംസ്‌കാരം നടത്തി. തലയാഴം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കിസാൻസഭ പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ബ്രാഞ്ച് സെക്രട്ടറി, കർഷക തൊഴിലാളി യൂണിയൻ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: ശ്യാമള. മക്കൾ: ഉല്ലാസ്, ജയ്‌മോൾ.

ചെറുവള്ളി:മണ്ണനാനി പുത്തൻപറമ്പിൽ തങ്കമ്മ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന്. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ശുഭാമണി (സ്റ്റാഫ് മെഡിക്കൽ കോളജ്), മനോജ്, മഞ്ജുഷ, അശ്വതി. മരുമക്കൾ: പരേതനായ സുരേഷ്, ഷാജി, ബിജിമോൻ.

തലയോലപ്പറമ്പ്:കോലേഴത്ത് അബ്ദുൽ റസാഖ് (65) അന്തരിച്ചു. കബറടക്കം ഇന്ന് 11ന് തലയോലപ്പറമ്പ് മുഹ്‌യിദ്ദീൻ പള്ളിയിൽ. ഭാര്യ: ഫസിയ. ‌മക്കൾ: റസീന, റിഷാന. മരുമക്കൾ: ഷിഹാബ്, നമ്പ്രുദ്ദീൻ.

മണിയംകുളം:മൂലേച്ചാലിൽ ചിന്നമ്മ ഫിലിപ് (77) അന്തരിച്ചു. മൃതദേഹം ഇന്ന് 5ന് വസതിയിൽ കൊണ്ടുവരും. സാംസ്‌കാരം നാളെ 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോസഫ് പള്ളിയിൽ. പൂഞ്ഞാർ പുതിയാപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: ഫിലിപ് മാത്യു. മക്കൾ: സാജു, സാന്റി, ജെസി, ജെയ്സൺ, ജെറിൻ മരിയ. മരുമക്കൾ: ഷീന താഴത്തുപറമ്പിൽ, മാത്യു തൂണുങ്കൽ, ജോയി കരോട്ടൂകിഴക്കേൽ, ക്ലിൻറ് പുത്തൻപുരയ്ക്കൽ.

മുണ്ടക്കയം:പുലിക്കുന്ന് വണ്ടൻപതാൽ കല്ലറയ്ക്കൽ സുരേഷ് കുമാർ (ലാലു–61) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന്. ഭാര്യ: ശ്യാമള. മക്കൾ: ശ്യാംലാൽ, സമ്പത്‌ലാൽ. മരുമക്കൾ: രമ്യ, നീതു.

പൂവരണി:അമ്പാറ പാറേകുന്നേൽ (മാളിയേക്കൽ മഠം) പി.ആർ.രാമചന്ദ്രൻ നായർ (76) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: കെ.എസ്.ശാന്തമ്മ. മക്കൾ: പി.ആർ.പ്രസാദ്, പി.ആർ.മനോജ്, പി.ആർ.അമ്പിളി. മരുമക്കൾ: പി.ദീപ, ശ്രീകല, മധൂസൂദനൻ കർത്ത. സഞ്ചയനം വെള്ളി രാവിലെ 7.30ന്.

ചങ്ങനാശേരി:മീരാഞ്ചിപ്പറമ്പിൽ ലത്തീഫ് (74) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: പരേതയായ ലൈല. മക്കൾ: ഫൈസൽ, അഫ്സൽ, അൻസൽ, റൂക്സാന. മരുമക്കൾ: ഷഫീന, ഷെഫ്ന, സഫാ, നിയാസ്.

ചിങ്ങവനം:തോപ്പിൽ പരേതനായ ടി.കെ.ചാക്കോയുടെയും കുഞ്ഞമ്മയുടെയും മകൻ ജോസഫ് ചാക്കോ (കൊച്ചുമോൻ–50) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: എടത്വ മണമേൽ കവിത ജോസഫ്. മകൾ: ഏയ്ഞ്ചൽ മരിയ.

പുളിക്കൽകവല:റിട്ട. അധ്യാപകൻ വണ്ടാനത്ത് വേലിലായ മുതിരപ്പാറയ്ക്കൽ എം.ടി.സ്കറിയ (74) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: കാനം പുത്തൻപുരയ്ക്കൽ അന്നമ്മ കുര്യൻ.

കളത്തുക്കടവ്:അറക്കുളം കൊച്ചിൻ റബേഴ്സ് ഉടമ പരേതനായ ദേവസ്യാച്ചൻ കോനൂരിന്റെ ഭാര്യ തെയ്യാമ്മ (76) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഇളയമകൾ ഷീൻ സജി ഈറ്റയ്ക്കകുന്നേലിന്റെ കളത്തുക്കടവിൽ വസതിയിൽ ശുശ്രൂഷയ്ക്കുശേഷം കളത്തുക്കടവ് സെന്റ് ജോൺ മരിയ വിയാനി പള്ളിയിൽ. മറ്റു മക്കൾ; ഷാലി, ഷൈമോൾ, ഷീബ. മരുമക്കൾ; ജോസ് കുന്നുംപുറം (തൊടുപുഴ), ചാക്കോച്ചൻ മുതുകാട്ടിൽ (കളത്തുക്കടവ്), ജോർജ് പുതിയാപറമ്പിൽ (മുതലക്കോടം), സജി ഈറ്റയ്ക്കകുന്നേൽ (കളത്തുക്കടവ്).

കാഞ്ഞിരപ്പള്ളി:ഒന്നാം മൈൽ കൊച്ചുറോഡ് ലെയ്നിൽ പുതുപ്പറമ്പിൽ ഐഷ (80) അന്തരിച്ചു. കബറടക്കം ഇന്ന് 1ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർ പള്ളിയിൽ. ഭർത്താവ്: പരേതനായ ഹാജി അബ്ദുൽ കരീം. മക്കൾ: ജലാൽ (കർത്താവ് കൂൾബാർ), അഷറഫ് (അക്ബർ ട്രാവൽസ്), അൻസാരി (പുതുപറമ്പിൽ സൈക്കിൾസ്), ഫസിലി (നോവൽറ്റി ഫുട്‌വെയേഴ്സ്), ഷെമിയാ, ഷീബാ. മരുമക്കൾ: അഷറഫ്, സത്താർ, റജീന, ജസീല, ജാസ്മിൻ, ബീമാ.

മേവെള്ളൂർ:ശ്രീഭവനിൽ (വൈപ്പേൽ) പരേതനായ വിദ്യാസാഗറിന്റെയും കമലാക്ഷിയമ്മയുടെയും മകൻ ഫെഡറൽ ബാങ്ക് മേവെള്ളൂർ ശാഖ ഉദ്യോഗസ്ഥൻ വി.രാജേഷ് (49) അന്തരിച്ചു. സംസ്കാരം ഇന്ന് 5ന്. ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ (ബെഫി) ദേശീയ പ്രസിഡന്റാണ്. ഭാര്യ: ഇരിങ്ങാലക്കുട അവിട്ടത്തൂർ തൈയ്ക്കാട്ടുകൂട്ടം ഇന്ദു. മക്കൾ: കാർത്തിക, കീർത്തന.

കുമ്മണ്ണൂർ:ചെമ്പിളാവ് നടുവിലക്കുന്നേൽ (കാവുംപുറത്ത്) മോഹനൻ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് കുമ്മണ്ണൂരെ വീട്ടുവളപ്പിൽ. ഭാര്യ: പാറമ്പുഴ തോളൂർ രാജവല്ലി. മകൻ: മിഥുൻ മോഹൻ.

മൂന്നിലവ്:വാകക്കാട് കാരയ്ക്കാട് മാണി ദേവസ്യ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം വാകക്കാട് സെന്റ് പോൾസ് പള്ളിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി പുന്നക്കുഴി റോസമ്മ മക്കൾ: മിനി, ബോസ്, മരിയ. മരുമക്കൾ: പോൾസൺ ആഴാത്ത് (മൂന്നിലവ്), ബിൻസി കവളനാപറമ്പിൽ (കലയന്താനി), ബെന്നി തട്ടംപറമ്പിൽ (കാഞ്ഞാർ).

ചോറ്റി:പാറയിൽ ജെസി (57) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: വർഗീസ്. മകൾ: ഹേന. മരുമകൻ: ശ്രീഹരി (മടുക്ക).

കുഴിമറ്റം:കോട്ടയം സെന്റ് ഗിറ്റ്സ്‌ എൻജിനീയറിങ് കോളജ് അസോഷ്യേറ്റ് പ്രഫ. അനുഗ്രഹയിൽ (തിരുവനന്തപുരം മുക്കോല ബാല്യശ്രീ) ജി.അനിൽ കുമാർ (51) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 8ന് ചിങ്ങവനത്തിനു സമീപം കുഴിമറ്റത്തെ വസതിയിൽ കൊണ്ടുവരും. 9.30ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. സംസ്കാരം 4ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. പരേതനായ ഗോപിയുടെയും ലീലയുടെയും മകനാണ്. ഭാര്യ: അനു. മകൻ: അനുരാഗ് (എച്ച്ഡിഎഫ്സി ബാങ്ക് ഉദ്യോഗസ്ഥൻ), അനുദീപ്.

കൂട്ടിക്കൽ:നാരകംപുഴ പന്തക്കല്ലേൽ പരേതനായ പി.എസ്.ഉമ്മറിന്റെ മകൻ നജീബ് (46) അന്തരിച്ചു. കബറടക്കം ഇന്ന് 1ന് കൂട്ടിക്കൽ മുഹയിദീൻ പള്ളി കബർസ്ഥാനിൽ. ഭാര്യ: കോട്ടയം താഴത്തങ്ങാടി കൊച്ചുവീട്ടിൽ മുംതാസ്. മക്കൾ: ഫർസാന, ഫർഹാൻ, ഫർഹാന.

{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}