ADVERTISEMENT

കോഴിക്കോട് ∙ എന്തൊക്കെ കഴിവുകളുണ്ടെങ്കിലും സമൂഹം ഇന്നും സ്ത്രീകളെ അംഗീകരിക്കുന്നതു പുറംമോടികളെ വിലയിരുത്തിയാണെന്ന് വനിത ഗ്ലാംക്വീൻ 2019 ജേതാവ് ഡോ.പ്രിയങ്ക കിരൺ. ഹൈലൈറ്റ് ക്ലബ് സിക്സ് ടി സിക്സ് സംഘടിപ്പിച്ച ‘യാർഡ് സ്റ്റിക്സ്’ വനിതാ ശാക്തീകരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു. ചുറ്റുമുള്ളവരുടെ ഈ കാഴ്ചപ്പാടിന് ഓരോരുത്തരുടെയും ആത്മവിശ്വാസത്തെ തകർക്കാനാകും. 

സമൂഹത്തിന്റെ തീർപ്പിനു കാത്തുനിൽക്കാതെ, താൻ എന്താണെന്നും എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും അവനവനെത്തന്നെ ബോധ്യപ്പെടുത്തുകയും അതനുസരിച്ചു മുന്നോട്ടു പോവുകയും ചെയ്താലേ ജീവിതത്തിൽ വിജയിക്കാൻ കഴിയൂവെന്നു സ്വന്തം അനുഭവങ്ങൾ വിവരിച്ചു പ്രിയങ്ക പറഞ്ഞു. മോഡലിങ്ങിൽനിന്നു മലയാള സിനിമയിലെ മുൻനിര നായികാപദവിയിലേക്കുള്ള വളർച്ച നടി ശ്വേത മേനോൻ വിവരിച്ചു. 

സൗന്ദര്യസംരക്ഷണത്തിനൊപ്പം പ്രാധാന്യം ആരോഗ്യ സംരക്ഷണത്തിനും നൽകണമെന്നു സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റ് അംബിക പിള്ള, മാധ്യമപ്രവർത്തകയും ഫിറ്റ്നസ് ട്രെയിനറുമായ പൂജ നായർ എന്നിവർ പറഞ്ഞു. വിവിധ വിഷയങ്ങളിൽ ചർച്ചകളുമുണ്ടായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com