സമാധാന പ്രതിജ്ഞയുമായി മർകസ് അസംബ്ലി

kozhikode-kunnamangalom-marcus-pleadge
യുഎൻ വിവേചന രഹിത ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന കാൽ ലക്ഷം വിദ്യാർഥികൾ പങ്കെടുത്ത സമാധാന പ്രതിജ്ഞ.
SHARE

കുന്നമംഗലം ∙ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യവുമായി കാൽ ലക്ഷം വിദ്യാർഥികളുടെ സമാധാന പ്രതിജ്ഞയുമായി മർകസ്. യുഎൻ വിവേചനരഹിത ദിനത്തിന്റെ ഭാഗമായി ആണ് ‘സമാധാനവും സഹകരണവും ദയയും സജീവമാക്കുക’ എന്ന സന്ദേശത്തോടെയാണ് അസംബ്ലി സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ 50 മർകസ് സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അണിനിരന്നു.  കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ ഉദ്ഘാടനം ചെയ്തു. ഫാ. അനൂപ് തോമസ്, സ്വാമി തച്ചോലത്ത് ഗോപാലൻ, സി.മുഹമ്മദ് ഫൈസി, സൈനുൽ ആബിദീൻ   ബാഫഖി  തങ്ങൾ, എ.പി.മുഹമ്മദ് മുസല്യാർ, കെ.കെ.അഹമ്മദ്കുട്ടി മുസല്യാർ, വി.പി.എം.ഫൈസി വില്യാപ്പള്ളി, ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രഫ.ഉമർ ഫാറൂഖ്, ഉനൈസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kozhikode
SHOW MORE
FROM ONMANORAMA