ADVERTISEMENT

മേപ്പയൂർ∙ ‘‘കരുണാകരേട്ടാ... ആപ് കൈസെ ഹോ....പൊലീസിന് വലിയ മുതൽക്കൂട്ടാണ് നിങ്ങൾ, കോഴിക്കോട്ടു വരുമ്പോൾ തീർച്ചയായും ഞാൻ നിങ്ങളെയും കുടുംബത്തെയും കാണാൻ വീട്ടിലെത്തും’’– പ്രിയതാരമായ മഞ്ജു വാരിയരുടെ അഭിനന്ദന വാക്കുകൾ ഫോണിലൂടെ കേട്ടപ്പോൾ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിലൂടെ മറ്റൊരു താരമായി മാറിയ ഹോംഗാർഡ് കാരക്കണ്ടി കരുണാകരൻ മറുപടി കൊടുത്തു: ബഹുത് അച്ഛാ മാഡം... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോംഗാർഡ് കരുണാകരൻ നടത്തിയ ബോധവൽക്കരണം വ്യാപക പ്രചാരം നേടിയിരുന്നു. മന്ത്രി ടി.പി. രാമകൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ, എറണാകുളം കലക്ടർ എസ്.സുഹാസ്, റൂറൽ ജില്ലാ പൊലീസ് മേധാവി .എ.ശ്രീനിവാസ് തുടങ്ങി നൂറുകണക്കിന് പേരാണ് നേരിട്ടു വിളിച്ച് അഭിനന്ദിച്ചത്. 

കോവിഡിനെക്കുറിച്ച് അതിഥി തൊഴിലാളികളെ ബോധവൽക്കരിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ദൗത്യ സംഘത്തിലെ പ്രത്യേക പ്രതിനിധിയായി പൊലീസ് വകുപ്പ് കരുണാകരനെ നിയോഗിച്ചു. വടകര റൂറൽ എസ്പിയുടെ ഉത്തരവ് പ്രകാരം സർക്കിൾ ഇൻസ്പെക്ടർ ജി.അനൂപാണ് അതിഥി സംസ്ഥാനത്തൊഴിലാളികളെ കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് ബോധവൽക്കരിക്കരിക്കാൻ ചുമതല ഏൽപിച്ചത്. മലയാളം കൂടാതെ ഇംഗ്ലിഷ്, ഹിന്ദി, ബംഗാളി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അനായാസം ആശയവിനിമയം നടത്താനുള്ള കഴിവും ജോലിയോടുള്ള പ്രതിബദ്ധതയുമാണ് ഈ ദൗത്യം നിർവഹിക്കാൻ കരുണാകരനെ സഹായിക്കുന്നത്. 

നഗരത്തിലെ സൽമാൻ ബിൽഡിങ്ങിൽ താമസിക്കുന്ന ഉത്തരേന്ത്യൻ തൊഴിലാളികളോട് കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ച് ഹിന്ദിയിൽ വിശദീകരണം നടത്തുമ്പോഴാണ് കൂടെയുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ അഷറഫ് ചിറക്കര ദൃശ്യങ്ങൾ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.

ഇതിന് സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരം ലഭിക്കുകയായിരുന്നു. കൊഴുക്കല്ലൂർ വില്ലേജിന് കീഴിലുള്ള അതിഥി തൊഴിലാളി കേന്ദ്രങ്ങളിൽ പൊലീസ് ഓഫിസർ റിയാസ് അഹമ്മദിനൊപ്പം ബോധവൽക്കരണവും ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകളുടെ വിതരണം നടത്തി. നൊച്ചാട് സ്വദേശിയായ കരുണാകരൻ പത്തു വർഷമായി കേരള പൊലീസിനും അഗ്‌നിശമന സേനക്കും വേണ്ടി സേവനമനുഷ്ഠിക്കു ന്നു. 22 വർഷം സൈനിക സേവനമനുഷ്ഠിച്ച അദ്ദേഹം കരസേന എൻജിനീയറിങ് വിഭാഗത്തിൽ റിക്കവറി മെക്കാനിക്കായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com