ADVERTISEMENT

പേരാമ്പ്ര ∙ ബവ് ക്യൂ ആപ് പൊല്ലാപ്പായതോടെ പേരാമ്പ്ര ബവ്കോ ഔട്‌ലെറ്റിനു മുന്നിൽ പൂരത്തിരക്ക്.ഒരേസമയം ആയിരങ്ങൾ വരിനിന്നതോടെ സാമൂഹിക അകലമെല്ലാം കാറ്റിൽപ്പറന്നു. പേരാമ്പ്ര മാര്‍ക്കറ്റിന് സമീപം ആണ് ബവ്റിജസ് പ്രവര്‍ത്തിക്കുന്നത്. തൂണേരി പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച വ്യക്തി എത്തി എന്നതിന്റെ പേരില്‍ ഇന്നലെ മാര്‍ക്കറ്റ് അടച്ചിരുന്നു.

അതിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ഒൗട്‌ലെറ്റ് പ്രവൃത്തിക്കുന്നതിനെതിരെ പ്രതിഷേധമുണ്ട്. അതേസമയം പേരാമ്പ്രയിലെ ബാറില്‍ മദ്യം വാങ്ങാൻ എത്തിയവര്‍ക്ക് കിട്ടിയത് പൊലീസിന്റെ ലാത്തി അടി. ഒാണ്‍ ലൈനില്‍ ബുക്ക് ചെയ്ത് സമയം ലഭിച്ച് എത്തിയവര്‍ക്ക് ബുക്ക് ചെയ്തത് ഒന്നും കിട്ടിയില്ല. പകരം കിട്ടിയത് ബിയര്‍ മാത്രം. പലരും നിരാശരായി തിരിച്ചു പോയി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com